മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗിയെ വീട്ടിലെത്തിച്ചത് പുഴുവരിച്ച നിലയില്‍

0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതായി പരാതി. കുടുംബാഗങ്ങളാണ് പരാതി ഉന്നയിച്ചത്. വട്ടിയൂര്‍ക്കാവ് സ്വദേശിയുടെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതിയും നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആറാം വാര്‍ഡിലായിരുന്നു ഇദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

ഓഗസ്റ്റ് 21ന് കൂലിപ്പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നിവീണാണ് അനില്‍കുമാറിന് പരുക്കേൽക്കുന്നത്. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ഐസിയുവിലേക്ക് മാറ്റി. ശരീരത്തിന് തളര്‍ച്ച ബാധിച്ചിരുന്നു. ഐസിയുവില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് 26ന് പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ആയിരുന്നു ഫലം.

വീണ് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ആദ്യം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അതിന്‍റെ ആരോഗ്യ പ്രശ്നമങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പ്രശ്നങ്ങളില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. ദേഹത്ത് നിന്നും പുഴുവരിക്കുന്ന നിലയിലാണ്. എന്നാൽ ഇതൊന്നും പരിഗണിക്കാതെ രോഗിയെ ഡിസ്ചാര്‍ഡ് ചെയ്യുകയായിരുന്നുവെന്ന് മകൾ പറഞ്ഞു. കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.