എം.ജി കലോത്സവത്തിൽ ഇത്തവണ മാറ്റുരക്കാൻ കേരളത്തിലെ ആദ്യ ട്രാൻസ് അമ്മയും

0

കേരളത്തിലെ ആദ്യത്തെ ‘ട്രാൻസ് അമ്മ’യായ സിയ പവലുമുണ്ട് ഇത്തവണത്തെ എം.ജി. കലോത്സവത്തിന്. തേവര സേക്രഡ് ഹാർട്ട് കോളജിലെ ബി.എ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥിനിയായ സിയ. പങ്കാളി സഹദിനും കുഞ്ഞ് സെബിയക്കുമൊപ്പമാണ് കോട്ടയത്തെത്തിയിരിക്കുന്നത്.

മറ്റൊരു സ്വപ്ന സാക്ഷാത്കാരം കൂടിയാണ് സിയക്കും സഹദിനും ഈ കലോത്സവം. ഒരിക്കലും സാധിക്കില്ലെന്ന് കരുതിയത് യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. തേവര സേക്രഡ് ഹാർട്ട് കോളജിലെ ബി.എ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥിനിയായ സിയ ഇത് ആദ്യമായാണ് ഒരു വേദിയിൽ മത്സരത്തിന് എത്തുന്നത്.

കോഴിക്കോട് ഉമ്മളത്തൂർ സ്വദേശിനിയായ സിയ ആറുവർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട് ആദ്യദിനം ഭരതനാട്യത്തിൽ തന്നെയായിരുന്നു തുടക്കം. ശാസ്ത്രീയ സംഗീതം, ലളിതഗാനം, എന്നിവയിലും മത്സരമുണ്ട്.

സിയ വേദിയിൽ എത്തുമ്പോൾ എല്ലാ പിന്തുണയുമായി പങ്കാളി സഹദും കുട്ടിയും ഒപ്പം ഉണ്ട്. പാതിവഴിയിൽ മുറിഞ്ഞ പ്ലസ് വൺ പഠനം തുല്യത പഠനം വഴി പൂർത്തിയാക്കി ശേഷമാണ് ബിരുദത്തിനു ചേർന്നത്.