ദാനിയേല്‍ ക്രെയ്ഗിഗ് ബോണ്ടാകും; വാഗ്ദാനം ചെയ്തത് 800 കോടി രൂപ

0

ദാനിയേല്‍ ക്രെയ്ഗിന് ശേഷം ജെയിംസ് ബോണ്ടിനെ ആര് അവതരിപ്പിക്കും എന്ന കാര്യത്തില്‍ ഇനി ആശങ്കപ്പെടെണ്ട. ദാനിയേല്‍ ക്രെയ്ഗ് തന്നെയാണ് പുതിയ ബോണ്ട്‌ എന്ന കാര്യത്തില്‍ തീരുമാനമായി. എന്നാല്‍  ക്രെയ്ഗ് ബോണ്ടാകുന്നതിലും വലിയ വാര്‍ത്ത അദ്ദേഹം പുതിയ സിനിമയ്ക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലമാണ്. കാരണം  ഇതുവരെ ഒരു താരം വാങ്ങിയതില്‍ വെച്ചു ഏറ്റവും വലിയ റെക്കോര്‍ഡ്‌ പ്രതിഫലമാണ് താരം വാങ്ങുന്നത്.

ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ പരമ്പരയില്‍ പെട്ട പുതിയ 007 ചിത്രത്തിനായി ക്രെയ്ഗിന് 100 ദശലക്ഷം പൗണ്ട് (ഏകദേശം 800 കോടി രൂപ) വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു വരൂന്ന റിപ്പോര്‍ട്ട്.2015 ല്‍ ഇറങ്ങിയ സ്‌പെക്ടര്‍ ആണ് ബ്രിട്ടീഷ് താരം അവസാനമായി അഭിനയിച്ച ബോണ്ട് ചിത്രം. റോജര്‍മൂറും സീന്‍ കോണറിയും കഴിഞ്ഞാല്‍ പിന്നെ ബോണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ചിത്രം അഭിനയിച്ച താരമാണ് ക്രെയ്ഗ്. അഞ്ചാമത്തെ ചിത്രത്തിനാണ് താരം സമ്മതം മൂളിയത്.

അതേസമയം ബോണ്ട് ചിത്രം മടുത്തെന്നും അടുത്തത് അവസാനത്തേതായിരിക്കുമെന്നും താരം പറഞ്ഞിട്ടുണ്ട്. ഏഴു തവണ ബോണ്ടായി വേഷമിട്ട റോജര്‍മൂറാണ് ഏറ്റവും കൂടുതല്‍ തവണ അന്താരാഷ്ട്ര ചാരനെ അവതരിപ്പിച്ചത്. സീന്‍ കോണറി ആറു തവണയും പ്രത്യക്ഷപ്പെട്ടു. 2012 ല്‍ സ്‌കൈഫാളിനായി 13 മില്യണ്‍ പൗണ്ട് നേടുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ആദ്യ ബോണ്ട് നടനായി ക്രെയ്ഗ് മാറിയിരുന്നു. എന്നാല്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ പ്രതിഫല കാര്യത്തില്‍ റെക്കോഡ് നേടുന്ന ബോണ്ട്‌നടന്‍ ദാനിയേല്‍ ക്രെയ്ഗായി മാറും.