PravasiExpress India

TOP STORIES

പാസ്പോര്‍ട്ട്‌ നിറംമാറ്റം; സ്വന്തം രാജ്യം തന്നെ പൗരൻമാരെ തരംതിരിക്കുന്നു എന്നാക്ഷേപം

പാസ്പോർട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകള്‍ക്കെതിരെ പ്രതിഷേധം ശക്തം. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് നിറമാക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ നീക്കം വിവേചനപരമാണെന്ന വാദവുമായി ഇതിനോടകം നിരവധി പേര്‍  രംഗത്ത് വന്നുകഴിഞ്ഞു. 

ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ നജീബ് സംഭവബഹുലമായ പ്രവാസ ജീവിതത്തോടു വിടപറയുന്നു; ലോക കേരള സഭയില്‍ ശ്രദ്ധ...

ലോക കേരള സഭയില്‍ ശ്രദ്ധ നേടി ആടുജീവിതത്തിലെ നജീബും ടേക്ക് ഓഫിലെ മറീനയും. ഇന്നലെ സഭയില്‍ നജീബിനെ പ്രസംഗിക്കാന്‍ ക്ഷണിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്. 

OTHER LATEST

പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്നു; അടിമുടി മാറ്റം വരുത്താൻ വിദേശകാര്യ മന്ത്രാലയം

പാസ്പോർട്ടിൽ അടിമുടി മാറ്റം വരുത്താൻ വിദേശകാര്യ മന്ത്രാലയം. പാസ്പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്‍റ് ചെയ്യേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല.

നീതിക്കു വേണ്ടി ശ്രീജിത്ത് സമരം ചെയ്യുന്നു, കഴിഞ്ഞ 762 ദിവസങ്ങളായി

സെക്രട്ടേറിയറ്റ് പടിക്കല്‍ വെയിലും മഞ്ഞും മഴയുമേറ്റ് ഈ ചെറുപ്പക്കാരന്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് 760 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നടപ്പാതയിലൊരിടത്ത് രോമം വളര്‍ന്ന് നിറഞ്ഞ മുഖത്തോടെ, മെലിഞ്ഞുണങ്ങി, ഒരു മനുഷ്യന്‍ മരണം കാത്ത് കിടപ്പുണ്ട്,  പേര് ശ്രീജിത്ത്‌. 

വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്‌പോര്‍ട്ട് ഇനി ഉപയോഗിക്കാന്‍ കഴിയില്ല

വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതോടെ പാസ്‌പോര്‍ട്ട് വിലാസം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി ഉപയോഗിക്കാന്‍ കഴിയില്ലയെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട്, വിസ ഡിവിഷനിലെ നിയമവിദഗ്ദ്ധര്‍ അറിയിച്ചു.

Kerala

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് – പാളിപ്പോയ പുണ്യാളൻ വെള്ളം

രണ്ടാം ഭാഗത്തിനായി വേണ്ടി മാത്രം ഒരു രണ്ടാം ഭാഗം എന്ന് വേണേൽ പറയാം. ആന പിണ്ടത്തിൽ നിന്നും ചന്ദനത്തിരിയുണ്ടാക്കി ബിസിനസ്സ്കാരനാകാൻ പെടാപാട് പെടുന്ന ജോയ് താക്കോൽക്കാരന്റെ ജീവിതകഥയിൽ ഒരു സ്വാഭാവികതയുണ്ടായിരുന്നു. അത് കൊണ്ട്...

Bangalore

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ “എന്‍റെ രക്ഷകന്‍” -ബാംഗ്ലൂരില്‍ ഇന്ന് തുടക്കം

ബൈബിളിനെ ആധാരമാക്കിയുള്ള സൂര്യകൃഷ്ണ മൂര്‍ത്തിയുടെ മെഗാ ഷോ "എന്‍റെ രക്ഷകന്‍" കേരളത്തിലെ വിജയകരമായ 70 പ്രദര്‍ശനങ്ങള്‍ക്ക് ശേഷം  ബാംഗ്ലൂരിലെ പ്രദര്‍ശനങ്ങള്‍ക്ക്  ഇന്ന് തുടക്കം  . അതിനായി വൈറ്റ് ഫീല്‍ഡ് റോഡിലുള്ള സെന്റ്‌.ജോസഫ് കോണ്‍വെന്റ്...

Chennai

‘അമ്മ’ വിടവാങ്ങി

ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന തമിഴ്‌നാട്  മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു. വൈകിട്ട്  നില അതീവ ഗുരുതരമാകുകയും തുടർന്ന്  മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജയലളിതയുടെ മരണവിവരം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു....

Other Stories