ബംഗളൂരുവില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍

0

ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മിലിറ്ററി കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി രാഹുല്‍ ഭണ്ടാരി(17)യാണ് കൊല്ലപ്പെട്ടത്.

വീടിനു സമീപത്തെ സഞ്ജയ് നഗര്‍ ബസ് സ്റ്റോപ്പിന് സമീപം രാവിലെ 5 മണിയോടെയാണ് മൃതദേഹം കണ്ടത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ഉറക്കമുണര്‍ന്ന രാഹുലിനെ പിന്നീട് കാണാതാകുകയായിരുന്നു. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പഠനവുമായി ബന്ധപ്പെട്ട് രാഹുല്‍ മാനസിക സമ്മര്‍ദം നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനായ പിതാവിന്റെ പിസ്റ്റോള്‍ ഉപയോഗിച്ച് രാഹുല്‍ സ്വയം വെടിയുതിര്‍ത്തതാകാമെന്നും പൊലീസ് സൂചിപ്പിക്കുന്നു. മൃതദേഹത്തിന് സമീപത്തു നിന്ന് പിസ്റ്റോള്‍, ഇത് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ബാഗ്, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തി.