കട്ടകലിപ്പ് ലുക്കില്‍ എംജി ശ്രീകുമാര്‍; ഒരു പുണ്യപുരാണ കളർസ്കോപ്പ് ഗുണ്ടാപ്പടം

0
764

ഗായകന്‍  എംജി ശ്രീകുമാര്‍ സിനിമയില്‍ ഒരു മുഴുനീള കഥാപാത്രവുമായി എത്തുന്നു .സുബാഷ് അഞ്ചല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന എംഎന്‍ നമ്പ്യാര്‍ക്ക് ബാലന്‍ കെ നായരില്‍ സംഭവിച്ചത് എന്നുപേരിട്ട ഹ്രസ്വചിത്രത്തിലാണ് എംജി ശ്രീകുമാര്‍ കലിപ്പ് ലുക്കില്‍ എത്തുന്നത് .

ഒരു പുണ്യപുരാണ കളർസ്കോപ്പ് ഗുണ്ടാപ്പടം എന്ന ടാഗ് ലൈനോടുകൂടി ഒരുക്കുന്ന ഈ ചിത്രം രസകരമായ ഒരു ആക്ഷേപഹാസ്യ സൃഷ്ടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു .ഗുണ്ടാ നേതാവിന്റെ വേഷത്തില്‍  ആണ് എംജി ശ്രീകുമാര്‍ ചിത്രത്തില്‍ വരുന്നത് .എം.ജി ശ്രീകുമാറിനു പുറമേ സാം മാത്യു, ഡോ.പ്രസാദ്, ജിബിൻ, കീർത്തി കൃഷ്ണ, ഷെറിൽ, കൃഷ്ണവേണി,ആദിത്യൻ, അപ്പു, സൂർ, ഷൈജുതുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു

LEAVE A REPLY