പുലിമുരുഗനെ വെല്ലാന്‍ 35 കോടി ബജറ്റില്‍ ഒരുക്കിയ വീരം വരുന്നു

0

പുലിമുരുഗന്റെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ വീരം വരുന്നു .അതും മുപ്പത്തിയഞ്ചു കോടി മുതല്‍മുടക്കില്‍ .ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ അടിസ്ഥാനമാക്കിയാണ് ജയരാജ്‌ വീരം ഒരുക്കുന്നത് . മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായിരിക്കും വീരം എന്നാണ് ജയരാജ് പറയുന്നത്. പുലിമുരുകന്‍ 100 കോടി പ്രവേശനത്തിന് തയ്യാറെടുക്കുമ്പോഴാണ് തിയറ്ററുകളിലേക്ക്് വീരം എത്തുന്നത്. ബോളിവുഡ് താരം കുനാല്‍ കപൂറാണ് നായകന്‍. ചന്ദ്രകലാ ആര്‍ട്‌സ് ആണ് നിര്‍മ്മാണം.

വടക്കന്‍ പാട്ടിലെ ചന്തു എന്ന കഥാപാത്രവും മാക്ബത്തും ചേര്‍ന്നതാണ് വീരം. ജയരാജ്‌ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എം ആര്‍ വാര്യരാണ് സംഭാഷണ രചന.മാക്ബത്ത് എന്ന ഷേക്സീപീരിയന്‍ നാടകം കളരിയുടെ പശ്ചാത്തലത്തില്‍ പുനരവതരിപ്പിക്കാനാണ് വീരത്തിലൂടെ ജയരാജ്‌  ശ്രമിക്കുന്നത് .

അവതാര്‍, ലോര്‍ഡ് ഓഫ് ദ റിംഗ്സ്, ഹംഗര്‍ ഗെയിംസ്, ഹെര്‍കുലീസ് എന്നീ സിനിമകളില്‍ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ ആയും ആക്ഷന്‍ ഡയറക്ടറായും ഉണ്ടായിരുന്ന അലന്‍ പോപ്പിള്‍ടണ്‍ ആണ് വീരത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫര്‍. മറ്റ് സാങ്കേതിക പ്രവര്‍ത്തകരും ഇത്തരത്തില്‍ രാജ്യാന്തര ശ്രദ്ധ നേടിയവരാണ്. ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് ആണ് വീരം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.