ബാഹുബലി 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; ആകാംഷയോടെ ആരാധകര്‍

0

ആകാംക്ഷകള്‍ക്കു വിരാമമിട്ട് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജസ് ഫിലിം ഫെസ്റ്റിവലിലാണ് ‘ബാഹുബലി’ സംഘം പോസ്റ്റർ പുറത്തുവിട്ടത്. പ്രഭാസിന് പിറന്നാൾ ആശംസകൾ കൂടി നൽകിയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഒക്ടോബർ 23നാണ് പ്രഭാസിന്റെ പിറന്നാൾ. ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ എന്ന പേരിലാണ് രണ്ടാം ഭാഗം. 2017 ഏപ്രിലില്‍ ആണ് റിലീസ്.

സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചതായി എസ് എസ് രാജമൗലി അറിയിച്ചു. രണ്ട് ഗാനങ്ങളും ആക്ഷന്‍ സീക്വന്‍സുകളുമാണ് ഇനി ചിത്രീകരിക്കാനുള്ളത്. രണ്ടരമാസത്തോളം എടുക്കും തുടര്‍ചിത്രീകരണങ്ങള്‍ക്ക്.എങ്ങനെയാണ് ബാഹുബലി തന്റെ രാജ്യമായ മഹിഷ്മതി തിരിച്ചുപിടിച്ചത്? കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്? ചിത്രം കണ്ട ഏവരും ഒരേ സ്വരത്തിൽ ചോദിച്ച ചോദ്യമായിരുന്നു ഇത്. ബാഹുബലി 2 ഇറങ്ങുന്നതോടെ ഇതിനുള്ള ഉത്തരമാകും സംവിധായകൻ നൽകുക. പ്രഭാസും അനുഷ്‌കയും സത്യരാജുമാണ് രണ്ടാം ഭാഗത്തിലെ പ്രധാന താരങ്ങള്‍