ഇന്ത്യയിൽ നിന്ന് ഇൻഡോനേഷ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങുന്നു 

0

 ജക്കാർത്ത : വ്യാപാര ടൂറിസം മേഖലയിൽ അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യയും ഇൻഡോനേഷ്യയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് ഇല്ലാത്തത് കാലങ്ങളായി ചർച്ചാവിഷയമായിരുന്നു.ഇതിന്റെ ഫലമായി ഗരുഡാ ഇൻഡോനേഷ്യ ജക്കാർത്തയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
270000 ഇന്ത്യൻ ടൂറിസ്റ്റുകളാണ് കഴിഞ്ഞ വർഷം ഇൻഡോനേഷ്യ സന്ദർശിച്ചത്. സൗജന്യ വിസ സംവിധാനം മൂലം ഈ വർഷം നാല് ലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളെ പ്രതീക്ഷിക്കുന്നതായി ഇൻഡോനേഷ്യൻ ടൂറിസം വകുപ്പ് പറയുന്നു. നേരിട്ടുള്ള വിമാനസർവീസ് ഇതിന് കൂടുതൽ സഹായകമാകും. തെക്കേ ഇന്ത്യയിൽ നിന്നും സർവീസുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിമാനകമ്പനികൾ.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.