ഈ വര്ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ഇതാണ്

0

2017ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഏതാകും? വേറൊന്നുമല്ല ചിക്കന്‍ ബിരിയാണിക്ക് തന്നെയാണ് ആ സ്ഥാനം.  ലോകത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ആഹാരം പിസ്സയാണ്. എന്നാല്‍  ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തതില്‍ ആദ്യം ചിക്കന്‍ ബിരിയാണിയും രണ്ടാം സ്ഥാനം  മസാലദോശയ്ക്കുമാണ്.

ബട്ടര്‍നാന്‍ ആണ് മൂന്നാം സ്ഥാനത്ത്, പനീര്‍ ബട്ടര്‍ ആണ് നാലാം സ്ഥാനത്ത്.അതായത് ദേശീ ഐറ്റങ്ങളാണ് തങ്ങളുടെ തീന്‍മേശയില്‍ വേണ്ടതെന്ന ഉറച്ച ബോധ്യത്തിലാണ് നഗര ഇന്ത്യയെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം വൈകീട്ടുള്ള ചായക്കടി ഓഡറുകളില്‍ സമൂസയും പാവ് ബജിയുമാണ് ഏറ്റവും കൂടുതല്‍ ഓഡര്‍ ചെയ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.