അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് ജസ്റ്റിസ് അശോക്ഭൂഷൺ മാത്രം ,വിധിപറഞ്ഞ അഞ്ചംഗബെഞ്ചിലെ 4 പേരും പങ്കെടുക്കില്ല

0

ഡല്‍ഹി: അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍, കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ 4 ന്യായാധിപന്മാർ പങ്കെടുക്കില്ല.ജസ്റ്റിസ് അശോക് ഭൂഷൺ മാത്രം ചടങ്ങിനെത്തും.മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ നേതൃത്വത്തിലുള്ള 5 അംഗ ബെഞ്ചായിരുന്നു അയോധ്യ കേസിൽ വിധി പറഞ്ഞത്.ആ ബഞ്ചിലെ അംഗമായിരുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉൾപ്പടെ അഞ്ച് ജഡ്ജിമാരെയാണ് പ്രതിഷ്ഠയ്ക്കായി ട്രസ്റ്റ് ക്ഷണിച്ചത്.

അയോധ്യപ്രതിഷ്ഠദിനത്തോട് അനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് ഡല്‍ഹിയടക്കമുള്ള നഗരങ്ങളിൽ. ക്ഷേത്രങ്ങളിലും സംഘപരിവാർസംഘടനകളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രതിഷ്ഠദിനത്തിൽ വ്യാപാരസംഘടനകളും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.തെരുവുകളിൽ നിറയെ ജയ് ശ്രീം എന്നെഴുതിയ കൊടി തോരണങ്ങളാണ്. എവിടേക്ക് നോക്കിയാലും വലിയ ഫ്ലക്സ് ബോർഡുകൾ കാണാം.

പ്രതിഷ്ഠദിനത്തോട് മുന്നോടിയായി ക്ഷേത്രങ്ങളിലും തിരക്കുണ്ട്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘപരിവാർ സംഘടനകളെ കൂടാതെ ഇതര രാഷ്ട്രീയപാർട്ടികളും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹിയിലെ പ്രധാനവ്യാപാരകേന്ദ്രമായ സരോജനി മാർക്കറ്റിൽ പ്രതിഷ്ഠദിനമായ തിങ്കളാഴ്ച്ച 51 കിലോ ലഡുലാണ് വിതരണം ചെയ്യുക. ഒപ്പം ചിരാതും തെളിക്കും .ഭോപ്പാൽ, ജയ്പൂർ, നോയിഡ, ഇൻഡോർ, കൊൽക്കത്ത ഉൾപ്പെടെ നഗരങ്ങളിലും സമാനമായ ആഘോഷങ്ങളുണ്ട്.