യാത്രക്കാരന്‍റെ ബാഗിൽ പുലിക്കുട്ടി

1

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഒരു യാത്രക്കാരന്‍റെ ബാഗിൽ നിന്നും പുലിക്കുട്ടിയെ പിടികൂടി. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരൻ പുള്ളിപ്പുലിക്കുട്ടിയെ ബാഗില്‍ ഒളിപ്പിച്ച് അനധികൃതമായി കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഒരുമാസം പ്രായമുള്ള പുലിക്കുട്ടിയെ ആണ് ചെന്നൈ എയര്‍ ഇന്‍റലിജന്‍സിന്‍റെ പരിശോധനയിൽ പിടികൂടിയത്. അവശ നിലയിലായിരുന്ന പുലിക്കുട്ടിക്ക് വിമാനത്താവള അധികൃതര്‍ പാല്‍ നല്‍കി.