സഹോദരനും സഹോദരിയും വിവാഹം ചെയ്തു; കാരണം ഞെട്ടിക്കുന്നത്

2

പഞ്ചാബ്: പഞ്ചാബ് സ്വദേശികളായ സഹോദരീ സഹോദരൻമാർ വിവാഹം ചെയ്തതിന്‍റെ കാരണം ഞെട്ടിക്കുന്നത്. 2012ലാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. സ​ഹോ​ദ​ര​ന് ഓ​സ്ട്രേ​ലി​യ​യി​ൽ താ​മ​സി​ക്കു​വാ​നു​ള്ള സ്ഥിരതാമസ രേഖ ഉണ്ട്. എന്നാൽ സഹോദരിക്ക് ഇ​വി​ടേ​ക്ക് വ​രു​വാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​യ​മ ത​ട​സം അതിന് അനുവദിച്ചിരുന്നില്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇവർ തമ്മിൽ വിവാഹം ചെയ്യാൻ തീരുമാനിച്ചത്. ഗു​രു​ദ്വാ​ര​യി​ൽ വെ​ച്ചാണ് ഇവർ വിവാഹം ചെയ്തത്.
ഓ​സ്ട്രേ​ലി​യ​യി​ൽ താ​മ​സ​മാ​ക്കി​യ ഇ​വ​രെ​ക്കു​റി​ച്ച് ഒരു ബന്ധു നൽകിയ പരാതിയിലാണ് സംഭവം പുറത്ത് വന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവർ തമ്മിൽ വി​വാ​ഹി​ത​രാ​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും, ഇ​ത് സ​ബ്ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ഇവരുടെ വിവാഹ ര​ജി​സ്ട്ര​ർ ചെ​യ്തതാണെന്നും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ജ​യ് സിം​ഗ് പ​റ​ഞ്ഞു. അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​ര​നും മു​ത്ത​ശി​യു​മെ​ല്ലാം ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് താ​മ​സം. വ്യാ​ജ രേ​ഖ​ക​ൾ ന​ൽ​കി​യാ​ണ് ഇ​വ​രും വി​ദേ​ശ​ത്തേയ്​ക്ക് പോ​യ​തെ​ന്ന് പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. വി​ദേ​ശ​ത്ത് പോ​കു​വാ​നു​ള്ള ആ​ഗ്ര​ഹ​ത്താ​ൽ ആ​ളു​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി വി​വാ​ഹം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​ക​ൾ ല​ഭി​ക്കാ​റു​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​ദ്യ​മാ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും ജ​യ് സിം​ഗ് പ​റ​ഞ്ഞു.