10 ഇയര്‍ ചലഞ്ച് കെണിയോ? മുന്നറിയിപ്പ് പുറപ്പെടുവിച്ച് സൈബർലോകം

0

എക്കാലത്തും വാർത്തകളിൽ ഇടം നേടിയിട്ടുള്ള നവമാധ്യമങ്ങളിൽ ഒന്നാണ് ഫേസ്ബുക് ഇപ്പോള്‍ ഫേസ്ബുക്കിലാകെ പുതിയ തരംഗമാണ്. 10 ഇയര്‍ ചലഞ്ചിന്‍റെ തരംഗം.10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ എങ്ങനിരുന്നു എന്ന് വെളിപ്പെടുത്തലാണ് 10 ഇയര്‍ ചലഞ്ച്. സിനിമാതാരങ്ങളടക്കം ചലഞ്ച് ഏറ്റെടുത്ത് ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ വിവാദ വർത്തകളിലെന്നും ഇടം നേടുന്ന ഫേസ്ബുക്ക് 10 ഇയര്‍ ചലഞ്ചിന്‍റെ പേരിലും ചർച്ച വിഷയമായിക്കൊണ്ടിരിക്കുകയാണ്.

ഫേസ് ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിൽ ഇത്തരം ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് വളരാനുള്ള ഡാറ്റ നൽകാനുള്ള സാധ്യത നിസാരമായി തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് പുതിയവാദം. മനുഷ്യരുടെ വിവരങ്ങളടങ്ങുന്ന ഡാറ്റയുണ്ടെങ്കിൽ മാത്രമേ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് പുത്തൻ കണ്ടുപിടുത്തങ്ങൾ നടത്താൻ സാധിക്കുകയുള്ളു, അതുകൊണ്ട് ഈ പത്ത് വർഷ വെല്ലുവിളിയെ അത്രപെട്ടെന്ന് ചിരിച്ച തള്ളിക്കളയാൻ സാധിക്കുകയില്ല. അമ്മയെത്തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നല്ലേ, അതുപോലെതന്നെ ഈ വിവാദങ്ങൾക്കും കാണും രണ്ടുപക്ഷക്കാർ ഇതിലേക്ക് ഡാറ്റ നൽകുന്നതിൽ തെറ്റുണ്ടെന്നും ഇല്ലെന്നും കാണുന്നവരുണ്ടാകും.
protect me from surveillance… എന്‍റെ ഫോട്ടോ എടുക്കരുത്. എടുത്താലും ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ഇടരുത്. വാട്സാപ്പ് വഴി കൂട്ടുകാർക്ക് അയച്ചു കൊടുക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കുക പോലും അരുത്. ഇനി എടുക്കണമെന്ന് അത്ര നി‍ർബന്ധമാണെങ്കിൽ ജിയോ ടാഗിങ്ങ് ഓഫ് ആക്കി നെറ്റും ഓഫാക്കിയിട്ട് വേണമെങ്കിൽ എടുത്തോളൂ…ഈ മൂന്ന് ആപ്പുകളും ഭീകര ജീവികളാണ്. അവ നിങ്ങളെ തിന്നുകളയും. എന്ന റിച്ചാർഡ് സ്റ്റാൾമാന്‍റെ വാക്കുകൾ നമുക്ക് അത്ര നിസാരമായി തള്ളിക്കളയാൻ സാധിക്കില്ല. ഇതൊരു മുന്നറിയിപ്പാണ്.


ഇന്നത്തെ സമൂഹത്തിൽ ഫേസ്ബുക് ഉപയോഗിക്കാത്തവർ അല്ലെങ്കിൽ ആ സമൂഹമാധ്യമത്തിൽ ഒരു അക്കൗണ്ട് പോലുമില്ലാത്തവർ വിരളമാണ്. നമ്മൾ ഫേസ്ബുക്കിലെ ന്യൂസ് ഫീഡ്സ് സ്ക്രോൾ ചെയ്തത് വായിക്കുന്നതുപോലേ തന്നെ ഫേസ്ബുക്കും നമ്മുടെ സ്വഭാവം, പ്രായോഗിക ബുദ്ധി, താല്പര്യമുള്ള തലങ്ങൾ തുടങ്ങിയവയും നീരിക്ഷിക്കുന്നുണ്ട്. ഇതെല്ലം മുൻനിർത്തി സൈബർ വിദഗ്ധ കെയ്റ്റ് ഒനീൽ എഴുതിയ ട്വീറ്റ് പുതുതലമുറ വളരെ പ്രാധാന്യത്തോടുകൂടെ ഏറ്റെടുത്തു എന്നുവേണം പറയാൻ. ഇവർക്ക് പുറമെ മറ്റുപലരും 10ഇയർ ചാലൻജ് എന്നത് ഫേസ്ബുക്ക് പുതിയ ഫെയ്സ് റെകഗ്നൈസേഷൻ അല്‍ഗോരിതത്തിന് രൂപം നല്‍കാനുള്ള അടവാണെന്നാണ് ട്വീറ്റ് ചെയ്തിരുന്നു. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇവർ പറയുന്നു.

ഈ ട്വീറ്റുകൾക്കെതിരെ പലതരത്തിലുള്ള വാദപ്രതിവാദങ്ങൾ ഉയർന്നു വെങ്കിലും അവയെക്കെല്ലാം ഇവർ വ്യക്തവും വസ്തുനിഷ്ഠവുമായ മറുപടി നൽകിയിട്ടുമുണ്ട്. ഒരുപക്ഷെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വളരാനുള്ള ഡാറ്റ കളക്ഷൻ ആവാം ഈ വെല്ലുവിളിയിൽ പങ്കുചേർന്നവർ കൊടുതിരിക്കുന്നത്. നിത്യാഭ്യാസി ആനയെ എടുക്കും എന്നുപറഞ്ഞപോലെ ഇത്തരത്തിലുള്ള വ്യക്തമായ ഡാറ്റകൾ നൽകി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ നിരന്തരമായി പരിശീലിപ്പിച്ചാൽ ഒരാളുടെ ചിത്രം കിട്ടിയാൽ വരും വർഷങ്ങളിൽ അയാൾക്കുവരാവുന്ന മാറ്റം ഈ സാങ്കേതിക വിദ്യയ്ക്ക് മുൻകൂട്ടി തിരിച്ചറിയാനാവും. എന്നാൽ ഈ വാദം തെറ്റാണെന്നു പറഞ്ഞു ഫേസ് ബുക്ക് രംഗത്തെത്തിയെങ്കിലും. ഈ ട്വീറ്റ് അങ്ങനെ കണ്ടില്ലെന്നു നടിക്കാനാവില്ല.

ഫേസ് ബുക്കിന്റെ ഉദ്ദേശ ശുദ്ധിയിൽ ഒരുപക്ഷെ തെറ്റില്ലെങ്കിലും ഡാർക്ക് നെറ്റ് സൈറ്റുകളിൽ പതിയിരിക്കുന്ന ഭീമന്മാർ ആളുകളെ കുടുക്കാൻ ഇത്തരം സാദ്ധ്യതകൾ ഉപയോഗപെടുത്തിയെന്നുവരാം. ഇന്റലിജിൻസ് ബ്യൂറോക്കും മറ്റും ഈ ഫേസ് റെക്കഗ്നിഷൻ വളരെ സഹായകമാണെങ്കിലും ആമസോൺ പോലുള്ള വൻകിട കമ്പിനികൾക്കും മറ്റു ഇൻഷുറൻസ് കമ്പിനികൾക്കും ഈ ചലഞ്ചിന്റെ നെഗറ്റീവ് സാധ്യതകൾ ഉപയോഗിക്കാൻ കഴിഞ്ഞാൽ പല വിപത്തിലേക്കുമാണ് സാധാരണക്കാരൻ ചെന്ന് വീഴുക. ഇത്തരം കേസുകൾ ലോകത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള അൽഗോരിതങ്ങൾ വഴി നമ്മടെ ഓരോ നീക്കവും മനസിലാക്കാൻ ഡാർക്ക് നെറ്റ് സൈഡിലുള്ളവർക്ക് കഴിയും. അതുകൊണ്ട് ഇത്തരം വെല്ലുവിളികൾ കണ്ണും പൂട്ടി ഏറ്റെടുക്കുന്നതിന് മുൻപ് അതിന്റെ വരും വരായ്കകളെ കുറിച്ച് നന്നായി ചിന്തിച്ച് തീരുമാനമെടുക്കുക.