വിവാഹ സത്ക്കാരത്തിന് അതിഥികളെ സത്ക്കരിക്കാൻ എട്ടു ലക്ഷംരൂപയുടെ ജാക്ക് ഡാനിയേല്‍സ് !

0

മുംബൈ :വിവാഹ സത്ക്കാരത്തിനെത്തുന്ന അതിഥികളെ സത്ക്കരിയ്ക്കാന്‍ എട്ട് ലക്ഷം രൂപ വില വരുന്ന ജാക്ക് ഡാനിയേല്‍സ് വിസ്‌കിയുമായി മുംബൈ സ്വദേശിയായ യുവാവ്. വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ ജാക്ക് ഡാനിയേല്‍സ് വിസ്‌കിയുമായാണ് മുംബൈ സ്വദേശിയായ ഉദ്ദിത് തയ്യാറെടുത്തിരിക്കുന്നത്.

നവംബര്‍ 14ന് നടക്കുന്ന വിവാഹ സല്‍ക്കാരത്തിന് വിളമ്പാനാണ് ഉദ്ദിതും സെയ്‌ലിയും പ്രത്യേകം തയ്യാറാക്കിയ, ഇത്രയും രൂപ വിലവരുന്ന വിസ്‌കിതന്നെ ഓര്‍ഡര്‍ ചെയ്തത്. 10,000 ഡോളറും ടാക്‌സുമാണ് ഒരു ബാരല്‍ ജാക്ക് ഡാനിയേല്‍ വിസ്‌കിയുടെ വില. ഒരു ബാരലില്‍ 200 മുതല്‍ 225 കുപ്പികള്‍വരെയാണ് ഉണ്ടാകുക. അതുവരെ ലഭിക്കാത്ത ഫ്‌ളേവറുകളോടെയും സവിശേഷതകളോടെയുമാകും കമ്പനി മദ്യം നിര്‍മിച്ചുനല്‍കുക.

വിവാഹത്തിനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് സമ്മാനിക്കാനാണ് ഇരുവരുടെയും തീരുമാനം. ബാച്ചിലേഴ്‌സ് പാര്‍ട്ടി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്കും മദ്യം വിളമ്പും. ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഇത് വാര്‍ത്തയേയല്ല.എന്നാല്‍, ജാക്ക് ഡാനിയേലിനെയും അതിന്റെ ആരാധകരെയും സംബന്ധിച്ച് പ്രധാനപ്പെട്ടകാര്യംതന്നെയാണിത്.

ഇന്ത്യയില്‍നിന്ന് ആദ്യമായാണ് കമ്പനിക്ക് ഇത്തരത്തലൊരു ഓര്‍ഡര്‍ ലഭിക്കുന്നത്. വ്യക്തിഗതമായി രൂപകല്‍പന ചെയ്ത മദ്യം ഉള്‍ക്കൊള്ളുന്ന കുപ്പികളില്‍ പ്രത്യേക ലോഗോ, അതോടൊപ്പം സന്ദേശം എന്നിവയും ഉണ്ടാകും.