രജിത് കുമാര്‍ ഒളിവില്‍ത്തന്നെ: കേസില്‍ പതിമൂന്ന് പേര്‍ അറസ്റ്റില്‍

0

കൊച്ചി: ബിഗ്ബോസ് താരം രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധാകര്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. കൊറോണ ബാധയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ മറികടന്ന് കൊണ്ടാണ് രജിത് കുമാറിന് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. കേസില്‍ പതിനൊന്ന് പേര്‍കൂടി അറസ്റ്റില്‍. കേസില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസില്‍ മുഖ്യപ്രതിയായ രജിത് കുമാര്‍ ഒളിവില്‍ തുടരുകയാണ്. രജിത്തിന്റെ ആലുവയിലേയും ആറ്റിങ്ങലിലെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. കൊച്ചിയില്‍ കോവിഡ് 19 അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.