മുന്‍ഭാര്യമാർ പരാതി നൽകി: മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവ് പിടിയില്‍

0

അഞ്ചാലുംമൂട്(കൊല്ലം) : രണ്ടുവിവാഹം മറച്ചുവെച്ച് മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവ് പിടിയില്‍. വാളകം സ്വദേശിയായ അനില്‍കുമാറി(38)നെയാണ് അഞ്ചാലുംമൂട് പോലീസ് പിടികൂടിയത്. ആദ്യ വിവാഹങ്ങൾ മറച്ചു വച്ച് മൂന്നാം വിവാഹത്തിന് തയാറായി വധുവിന്റെ വീട്ടിലെത്തിയ യുവാവിനെ ആദ്യ ഭാര്യമർ ചേർന്ന് പിടികൂടിയാണ് പോലീസിൽ ഏൽപിച്ചത്.

തൃക്കരുവ സ്വദേശിനിയായ യുവതിയെ തിങ്കളാഴ്ച വിവാഹം കഴിക്കുന്നതറിഞ്ഞ് മുന്‍ ഭാര്യമാരായ യുവതികള്‍ സംഘടിച്ച് കൊട്ടാരക്കര പോലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. രണ്ടാം ഭാര്യയിൽ നിന്നും 60,000 രൂപയും സ്വർണവും അപഹരിച്ച ശേഷം ഇവരുടെ കാറിലാണ് ഇയാൾ കാഞ്ഞാവെളിയിൽ എത്തിയത്. കോട്ടയം സ്വദേശിയായ ഇയാൾ സിആർപിഎഫ് പള്ളിപ്പുറം ക്യാംപിലെ ജീവനക്കാരനാണെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 2005ൽ വാളകം സ്വദേശിനിയെ വിവാഹം കഴിച്ച അനിൽകുമാർ 2014ൽ തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ചു.

വനിതാ സിഐ സുധർമ, എസ്‌സിപിഒമാരായ ലീന, ലിസി എന്നിവരുടെ നേതൃത്വത്തിൽ അനിൽകുമാറിനെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. പ്രതിയെ ഇന്നലെ വൈകിട്ടോടെ അഞ്ചൽ പൊലീസിനു കൈമാറി.