2 മിനുട്ടില്‍ ചാര്‍ജ്ജ്‌ ചെയ്യാവുന്ന ബാറ്ററിയുമായ്‌ സിംഗപ്പൂര്‍ NTU ഗവേഷകര്‍

0

മൊബൈല്‍, ടാബ് ലെറ്റ്‌, ലാപ്‌ ടോപ്‌  ഉപയോഗിക്കുന്നവര്‍ക്കായ് സന്തോഷ വാര്‍ത്ത! വീട്ടില്‍ നിന്നും തിരക്ക് പിടിച്ചിറങ്ങും നേരം സമയക്കുറവു മൂലം ചാര്‍ജ് തീരാറായ മൊബൈലും എടുത്തു ഇറങ്ങേണ്ടി വരുകയാണോ? ഇതിനു പരിഹാരമായി സിംഗപ്പൂരിലെ ‘നാന്‍യാങ്ങ് ടെക് നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ’ ഗവേഷകര്‍ കണ്ടുപിടിച്ചിരിക്കുന്നു 2 മിനുട്ടിനുള്ളില്‍ 70 ശതമാനം വരെ  ചാര്‍ജ് ചെയ്‌യാവുന്ന, 20 വര്‍ഷത്തോളം ഈട് നില്‍ക്കുന്ന പുതിയ ലിതിയം അയോണ്‍ ബാറ്ററി.

ലിതിയം അയോണ്‍ ബാറ്ററി ആണ് ഇപ്പോള്‍ മൊബൈലിലും മറ്റും ഉപയോഗിച്ച് വരുന്നത്. ഇത് മുഴുവനായും ചാര്‍ജ് ആകാന്‍ 2 മണിക്കൂര്‍ എടുക്കും, മാത്രമല്ല ഏകദേശം  500 ആവൃത്തി റീ ചാര്‍ജ്  ചെയ്യും വരെ ഈട് നില്‍ക്കുന്നതുമാണ്. അതായത് ഏകദേശം നാലോ അഞ്ചോ വര്‍ഷം വരെ.

കണ്ടുപിടിച്ച പുതിയ ടെക്നോളജി പ്രകാരം ലിതിയം അയോണ്‍ ബാറ്ററികളില്‍ ആനോഡ് (ബാറ്ററിയുടെ നെഗറ്റീവ് പോള്‍) ആയി സാധാരണയായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന  ‘ഗ്രാഫൈറ്റിനു’ പകരം ശാസ്ത്രജ്ഞര്‍  ടൈറ്റാനിയം ഡൈഓക് സൈഡു നാനോ ട്യൂബുകളില്‍ നിന്നും പുതിയതായി വികസിപ്പിച്ചെടുത്ത ഒരുതരം ജെല്‍ പദാര്‍ത്ഥം ഉപയോഗിക്കുന്നു.

നാനോ ട്യൂബുകള്‍ മനുഷ്യരുടെ തലമുടിയുടെ ആയിരത്തില്‍ ഒന്ന് നേര്‍ത്തതാണ്. ഇത്  ബാറ്ററിക്കകത്തെ ഇലക്ട്രോണുകളുടെയും അയോണുകളുടെയും സഞ്ചാര വേഗത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ഇത് അതിവേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനും കൂടുതല്‍ എനര്‍ജി സംഭരിക്കുന്നതിനും സഹായിക്കുന്നു. നാനോ ട്യൂബ് ജെല്‍, ടൈറ്റാനിയം ഡൈഓക് സൈഡും- സോഡിയം ഹൈഡ്രോക് സൈഡും യോജിപ്പിച്ച് പ്രത്യേക താപനിലയില്‍ ഇളക്കി വളരെ എളുപ്പം ഉണ്ടാക്കാനാവുന്നതിനാല്‍ ബാറ്ററി നിര്‍മ്മാതാക്കള്‍ക്ക്  ഇതിന്‍റെ ഉത്‌പാദനം വളരെ എളുപ്പത്തില്‍ സാധ്യമാകുന്നു. താരതമ്യേന വിലകുറഞ്ഞതും, എളുപ്പം മണ്ണില്‍ നിന്ന് ലഭിക്കുന്നതുമാണ് ടൈറ്റാനിയം ഡൈയോക് സൈഡ. അതിനാല്‍ ബാറ്ററി താരതമ്യേന വിലകുറഞ്ഞതുമായിരിക്കും..

അതിനാല്‍ പുതിയ ടെക്നോളജി ബാറ്ററിയുടെ നിലവാരം ഉയര്‍ത്തുകയും കൂടുതല്‍ ക്ഷമത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും. അതായതു 500 എന്നതിന് പകരം 10,000 ആവൃത്തി ചാര്‍ജ് ചെയ്യാന്‍ കഴിയുന്നു. ഇത് ബാറ്ററി 20 വര്‍ഷത്തോളം നില നില്ക്കാന്‍ സഹായിക്കും. ഇത് ഇപ്പോഴുള്ളതിലും 10 മടങ്ങിലും അധികമാണ്. അതുപോലെ ചാര്‍ജ് പൂര്‍ണ്ണമാകാന്‍ 2 മണിക്കൂര്‍ എടുക്കുന്ന സ്ഥാനത്ത്‌ പുതിയ ബാറ്ററി 2 മിനുട്ടില്‍ 70 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതുമാണ്.

ഇടയ്ക്കിടെ മാറ്റേണ്ടതാത്തതുമായ പുതിയ ബാറ്ററി ഇറങ്ങുന്നതോടെ, വിഷമയമായ ഉപയോഗ വിമുക്തമായ ബാറ്ററി അളവ് കുറയുകയും, അതിനാല്‍ പരിസ്‌ ഥിതി  മലിനീകരണം കുറയുകയും ചെയ്യുന്നു.

ഒരു പക്ഷെ പെട്രോള്‍ ഡീസല്‍ വാഹനങ്ങളില്‍ നിന്നും ഇലക്ട്രിക്‌ വാഹനങ്ങളിലേക്ക് ഒരു മാറ്റത്തിന് ഈ കണ്ടുപിടുത്തം ഒരു കാരണമായേക്കാം. ”5 മിനുട്ട് പെട്രോള്‍ അടിക്കേണ്ട സമയം കൊണ്ട് റീ ചാര്‍ജ് ചെയയാവുന്ന ഇലക്ട്രിക്‌ കാറുകള്‍ വിദൂര സ്വപ്നമല്ല, മാത്രവുമല്ല ബാറ്ററി കൂടുതല്‍ കാലം നിലനില്‍ക്കുമെന്നത്‌ ഇടയ്ക്കിടെ ബാറ്ററി മാറ്റി വയ്ക്കുന്നതിലുള്ള ചിലവും കുറയ്ക്കും ”, റിസര്‍ച്ചിന് നേതൃത്വം നല്കിയ  NTU ലെ പ്രൊഫസര്‍ Chen Xiaodong  പ്രസ്സ് റിലീസില്‍ പറഞ്ഞു.

”ഈ കണ്ടുപിടുത്തം  ബാറ്ററി ടെക്നോളജിയില്‍ വന്‍ കുതിച്ചു ചാട്ടത്തിനു കാരണമാകും “, 30 വര്‍ഷം മുന്‍പ് ലിതിയം ഗ്രാഫൈറ്റ് ആനോഡു കണ്ടുപിടിച്ചവരില്‍ ഒരാളായ എന്‍.ടി.യു പ്രൊഫെസ്സര്‍ റാചിഡ് യാസ്മി പറഞ്ഞു.

ഗവേഷണ ടീം വികസിതമായ പദാര്‍ത്‌ഥത്തെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിക്കുകയും ഇത് ഉണ്ടാക്കുന്നതിനുള്ള  ലൈസന്‍സ് സ്വന്തമാക്കുകയും ചെയ്തു. പൊതുജനങ്ങള്‍ക്കായി 2 വര്‍ഷത്തിനകം അതിവേഗം ചാര്‍ജ് ചെയയാവുന്ന ഈ ഉത്‌പന്നം വിപണിയില്‍ ഇറക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.