പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്തു

0

കണ്ണൂർ: കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. 24 കാരിയായ സൂര്യയാ ണ് കഴിഞ്ഞ ദിവസം ഭർത്താവിന്‍റെ വീട്ടിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തത്.

സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നത്. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട് ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.