‘ലവ് ഇന്‍ സിംഗപ്പൂര്‍ ‘ സെറ്റിലെ ജയന്‍റെ പ്രണയം ,ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍

0

"ലവ് ഇന്‍ സിംഗപ്പൂര്‍ " എന്ന മലയാള സിനിമയാണ് സിംഗപ്പൂര്‍ എന്ന സ്വപ്നലോകത്തെക്കുറിച്ച് മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് .അന്നുമുതല്‍ തന്നെ ഏതൊരു മലയാളിയും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും സിംഗപ്പൂര്‍ എന്ന മന്ത്രികലോകത്ത്‌ ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കണമെന്ന് .എന്നാല്‍ ഈ സിനിമയുടെ പിറകില്‍ ഞെട്ടിപ്പിക്കുന്ന വേറെയും ചുരുളഴിയാത്ത കഥകള്‍ ഉണ്ടായിരുന്നുവെന്ന് ലോകം ഇപ്പോഴും അറിഞ്ഞിട്ടില്ല .അതെ, ജയന്‍ എന്ന ഇതിഹാസ നടന്‍റെ ജീവിതത്തിലെ പ്രണയകാലം തുടങ്ങുന്നത് ഈ സെറ്റില്‍ വച്ചാണെന്ന സത്യം .അതുപോലെ തന്നെ ഈ പ്രണയം ജയന്‍റെ ജീവിതത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളും ഒട്ടും ചെറുതായിരുന്നില്ല.

വളരെ കുറച്ചുകാലമേ ജയന്‍  മലയാളസിനിമയിലുണ്ടായിരുന്നുള്ളൂ. ശാപമോക്ഷം എന്ന സിനിമയിലെ ഒരു ചെറുവേഷത്തിലൂടെ രംഗത്തുവന്ന ജയന്‍ കുറഞ്ഞൊരു കാലംകൊണ്ടാണ് സൂപ്പര്‍ താരപദവി കൈയടക്കിയത്. റിലീസാകാത്ത ചിതറിയ പൂക്കളാണ് ആദ്യചിത്രമെന്നും വാദമുണ്ട്. മൂന്നുവര്‍ഷക്കാലമായിരുന്നു ജയന്റെ താരപദവി ഉണ്ടായിരുന്നത്. ജീവിച്ചിരുന്നെങ്കില്‍ കുറേക്കാലംകൂടി മലയാളസിനിമയിലെ താരചക്രവര്‍ത്തിപദം ജയനുമാത്രം അവകാശപ്പെട്ടതായിരുന്നേനേ.

ജയന്‍ ഇപ്പോഴും ഒരു വികാരമാണ് . സ്ത്രൈണതയുള്ള നടന്മാര്‍ അരങ്ങു വാണിരുന്ന മലയാള സിനിമയിലെ പരുഷത്വത്തിന്‍റെ വേറിട്ട സ്വരമായിരുന്നു  അസംഘ്യം ആരാധകര്‍ക്കും ജയന്‍ എന്ന താരം .  പ്രണയം തോന്നാത്ത നടിമാര്‍ വളരെക്കുറവായിരുന്നു. തന്നോടൊപ്പം കിടക്ക പങ്കുവെയ്ക്കാന്‍ ക്ഷണിച്ച അക്കാലത്തെ പ്രമുഖ നടിക്ക് അപ്പോള്‍ത്തന്നെ ജയന്‍ മറുപടി കൊടുത്തിരുന്നു. അതെന്റെ സംസ്‌കാരമല്ലെന്ന് പറഞ്ഞാണ് ജയന്‍ തിരിച്ചടിച്ചത്. പക്ഷേ ലൗവ് ഇന്‍ സിങ്കപ്പൂര്‍ എന്ന ചിത്രത്തിലൂടെയുള്ള പ്രശസ്ത തമിഴ്‌നടിയുമായി ജയന്‍ അടുത്തത് അതിവേഗമായിരുന്നു.
ലതയെയും എംജിആര്‍- –നെയും ചേര്‍ത്ത് അക്കാലത്ത് ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എംജിആര്‍-മായി പിണങ്ങിയാണ് ലത ജയനുമായി അടുത്തത് .മികച്ച നടനാണെങ്കിലും സ്ത്രീവിഷയത്തില്‍ അത്ര നല്ലയാളൊന്നുമായിരുന്നില്ല പുരച്ചി  തലൈവന്‍ എംജിആര്‍. . എന്നാല്‍ ലതയോടുള്ള എംജിആറുടെ താല്‍പര്യം വണ്‍വേ ആയിരുന്നെന്നും ലത ഇക്കാര്യത്തില്‍ പോസിറ്റിവായ സമീപനമാണ് കൈക്കൊണ്ടതെന്നും ഉറച്ചുവിശ്വസിച്ചിരുന്ന ആളായിരുന്നു ജയന്‍. എല്ലാ നായികമാരോടും പ്രത്യേക അടുപ്പം വെക്കുന്ന ആളായിരുന്നൂ എംജിആറെന്ന് തമിഴിലെ ഒട്ടുമിക്ക നടികള്‍ക്കും അറിയാം.

.ജയന്‍റെയും .ലതയുടെയും പ്രണയമറിഞ്ഞ  എംജിആര്‍- — ഗുണ്ടകളെ വിട്ട് പാംഗ്രോവ് ഹോട്ടലില്‍ വച്ച് ജയനെ ഭീഷണിപ്പെടുത്തി . പക്ഷെ , ഒന്നിലും പേടിച്ചു പിന്‍വാങ്ങുന്ന സ്വഭാവക്കാരനല്ലാത്ത ജയന്‍ ഇത് ഗൌനിച്ചതേയില്ല ഈ വിവാഹം നടന്നാല്‍ ജയന് പിന്നെ മദ്രാസില്‍ കാലുകുത്താന്‍ കഴിയില്ലെന്ന കാര്യം ത്യാഗരാജന്‍ ജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. എന്തുസംഭവിച്ചാലും ലതയെ സ്വന്തമാക്കുമെന്ന് ജയന്‍ തീരുമാനിച്ചുറച്ചു. എന്നാല്‍ അവരെ വിവാഹം കഴിക്കാമെന്ന വാക്ക് പാലിക്കാന്‍ ജയനായില്ല . അതിനു മുന്‍പേ ജയന്‍ പോയി . കൊല്ലത്തെ വീട്ടില്‍ പ്രദര്‍ശനത്തിന് വച്ച ജയന്‍റെ ഭൌതിക ശരീരത്തിനകലെ നഷ്ടസ്വപ്നങ്ങളുടെ ഭാരവും പേറി കണ്ണീരണിഞ്ഞു നിന്നിരുന്ന ലതയെ ഇന്നും പലരും ഓര്‍ക്കുന്നു .
കാലം ഇങ്ങനെയാണ്,ഒന്നും പൂര്‍ത്തികരിക്കുവാന്‍ സമ്മതിക്കാതെ ജീവിതത്തെ തന്നെ ഈ ഭൂമിയില്‍ നിന്ന് അടര്‍ത്തിയെടുക്കും .എന്നാല്‍ കാലത്തെയും അതിജീവിക്കുന്ന ഇതുപോലെയുള്ള യഥാര്‍ത്ഥപ്രണയം  എന്നും ജീവിക്കും .