സിംഗപ്പൂര്‍ സഹായത്തോടെ കൊച്ചിയില്‍ ഡോള്‍ഫിന്‍ പാര്‍ക്ക്‌

0

 

കൊച്ചി :കേരളത്തിന്‍റെ  വികസന കുതിപ്പിന് സിംഗപ്പൂരും കേരളവും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരസ്പരം സഹകരിച്ചു പോരുന്നു .സിംഗപ്പൂരില്‍ ഉള്ള ഡോള്‍ഫിന്‍ പാര്‍ക്കിന്‍റെ പ്രചോദനം ഉള്‍ക്കൊണ്ടു മറൈന്‍ഡ്രൈവില്‍ ഡോള്‍ഫിന്‍ പാര്‍ക്ക്‌ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ജി.സി.ഡി.എ .ഇതിനായി സിംഗപ്പൂരില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം കൊച്ചിയിലെത്തും. ഡോള്‍ഫിനുകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുകൂല സാഹചര്യം കൊച്ചിയിലുണ്ടോയൊന്ന് പരിശോധിക്കാനാണിത്. സിംഗപ്പൂരിലും ദുബായിലും ഡോള്‍ഫിന്‍ പാര്‍ക്കുകള്‍ ഉണ്ട് . മറൈന്‍ ഡ്രൈവിലെ വാക് വേയോട് ചേര്‍ന്നുള്ള രണ്ട് ഏക്കറാണ് ഡോള്‍ഫിന്‍ പാര്‍ക്കിനായി പ്രയോജനപ്പെടുത്തുന്നത്.

വിഷന്‍ 2030-ല്‍ ഉള്‍പ്പെടുത്തിയ മറൈന്‍ ഡ്രൈവില്‍ ഡോള്‍ഫിന്‍ പാര്‍ക്കിന്റെ സാധ്യതാ പഠനത്തിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു .കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ ഡോള്‍ഫിന്‍ പാര്‍ക്കിനു കഴിയും എന്ന് അധികൃധര്‍ പ്രത്യാശ പ്രകടിപ്പിച്ചു .പദ്ധതി റിപ്പോര്‍ട്ടും പാരിസ്ഥിതിക പഠന റിപ്പോര്‍ട്ടും മൂന്നു മാസത്തിനകം തയ്യാറാക്കും.ചാത്യത്ത് മുതല്‍ വരാപ്പുഴ വരെയുള്ള റിങ് റോഡിന്റെ ആദ്യഘട്ടവും മറൈന്‍ ഡ്രൈവ് പദ്ധതിക്കൊപ്പം പരിഗണിക്കും. വടുതല വരെ കായലോരത്തുകൂടി വാക് വേയും റോഡും  നിര്‍മിച്ച് മറൈന്‍ ഡ്രൈവ് നീട്ടുന്നതാണ് രണ്ടാംഘട്ട പദ്ധതി. നിലവില്‍ നികത്തപ്പെട്ടുകിടക്കുന്ന കായലോരം ഉപയോഗിക്കുന്നതോടൊപ്പം കായലിന്റെ കുറച്ച് ഭാഗം നികത്തേണ്ടിവരും. കായല്‍ നികത്തുന്നതിന് തുറമുഖ അധികൃതര്‍ അനുകൂല നിലപാടാണ് അറിയിച്ചിട്ടുള്ളതെന്നും വേണുഗോപാല്‍ പറഞ്ഞു.
 
ഈ മാസം 18 ന് വിദഗ്ദ്ധ സംഘം കൊച്ചിയിലെത്തും. മറൈന്‍ ഡ്രൈവ് രണ്ടാംഘട്ട വികസനത്തിനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള കടലും കരയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തും.പാര്‍ക്കിനു സമീപം ലഭ്യമായ ജലത്തെ കുറിച്ചാണ് പഠനം നടത്തുന്നതെന്ന് ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ പറഞ്ഞു.പദ്ധതിയുടെ നിര്‍മ്മാണചിലവിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല .