വര്‍ഷങ്ങളായി അടഞ്ഞു കിടന്ന ആ നിലവറ അവര്‍ തുറന്നു; അവിടെ അവര്‍ കണ്ടത് ..

0

വിസ്കോനിയയിലെ നെന്നഹ് എന്ന സ്ഥലത്ത് ആണ് ഈ സംഭവം .  കാലങ്ങളായി തങ്ങള്‍ വാങ്ങിയ വീട്ടില്‍ അടഞ്ഞു കിടക്കുന്ന ഒരു നിലവറ വിക്കും കുടുംബവും ചേര്‍ന്ന് തുറക്കാന്‍ തീരുമാനിച്ചു .വളരെ വര്‍ഷങ്ങള്‍ പഴക്കം ചെന്ന ആ വീട് അവര്‍ വാങ്ങിയത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു .നിലവറ തുറന്നു താഴേക്ക് ഇറങ്ങിയ അവര്‍ അക്ഷര്ധത്തില്‍ ഞെട്ടി .

പണ്ട് ശീതയുദ്ധ കാലത്ത്  ആയുധങ്ങളും മറ്റും സൂക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോലൊരു അറയായിരുന്നു അത് .അവിടെ നിറയെ പെട്ടികള്‍ .പല പെട്ടികളിലും പഴകി ദ്രവിച്ച ഭക്ഷണ പദാര്‍ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. പണ്ട് ഈ നിലവറയുടെ ഉടമസ്ഥന്‍ താന്‍ ഇവിടെ കഴിയുമ്പോള്‍ കഴിക്കാന്‍ കരുതി വച്ച ഭക്ഷണങ്ങളുടെ ബാക്കിയാണ് അവര്‍ ഇപ്പോള്‍ കണ്ടെത്തിയത്.

Related image

കുറച്ചു ആഴ്ചകള്‍ സുഖമായി കഴിയാന്‍ തക്ക  വെള്ളം,ആഹാരം,വെളിച്ചം മറ്റു സാമഗ്രികള്‍ അങ്ങനെ എല്ലാം ആ മുറിയില്‍ ഉണ്ടായിരുന്നു.യുദ്ധകാലത്ത് സുരക്ഷിതമായി കഴിയാന്‍ പണ്ടാരോ കരുതി വെച്ചവ ആയിരുന്നു അതെല്ലാം .1960 കാലത്ത് ഫ്രാങ്ക് സാന്ച് എന്ന മനുഷ്യനാണ് ഈ വീടും നിലവരയും നിര്‍മ്മിച്ചത്. അന്നു ഫ്രാങ്ക് കരുതി വച്ച പലതും ആണ് ഇന്ന് വിക്ക് കുടുംബം കണ്ടെത്തിയത്.ഇപ്പോള്‍ .ഈ പുരാവസ്തുക്കള്‍  പുരാവസ്തു ഗവേഷക വകുപ്പിന് കൈമാറിയിരിക്കുകയാണ് .ഈ ഷെല്‍ട്ടരില്‍ കഴിഞ്ഞിരുന്നവര്‍ക്ക് എന്ത് സംഭവിച്ചോ എന്നോ അവര്‍ എവിടേക്ക് പോയി എന്നതിനെ കുറിച്ചോ രേഖകള്‍ ഇല്ല .