ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകള്‍ കേരളം വിടുന്നു ,നോട്ടം സിംഗപ്പൂരിലേക്ക്

0

ന്യൂഡല്‍ഹി : പുതുവര്‍ഷം പ്രമാണിച്ച് ഉത്തരേന്ത്യന്‍ വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന കേരളത്തിന്‌ ഉയര്‍ന്ന വിമാനയാത്രാനിരക്ക് കനത്തവെല്ലുവിളിയാകുന്നു .ക്രിസ്തുമസ് -പുതുവര്‍ഷം അന്യനാട്ടില്‍ ആഘോഷിക്കുന്ന പതിവുള്ള ഉത്തരേന്ത്യക്കാര്‍ കൂടുതലും ഇതിനായി തിരഞ്ഞെടുക്കുന്നത് കേരളവും ഗോവയുമാണ് .എന്നാല്‍ അവസാനനിമിഷം ടിക്കറ്റ്‌ എടുക്കാന്‍ വളരെ ഉയര്‍ന്ന നിരക്കാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത് .

കൊച്ചിയിലേക്ക് ഡല്‍ഹിയില്‍ നിന്നുള്ള  വിമാനടിക്കറ്റ്‌ 23000 രൂപ വരെയായി ഉയര്‍ന്നത് മൂലം ഇതേ നിരക്കില്‍ ടിക്കറ്റ്‌ ലഭ്യമാകുന്ന സിംഗപ്പൂര്‍ ,ദുബായ് ,തായ് ലാന്‍ഡ്‌ എന്നീ വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ഒഴുക്ക് വര്‍ദ്ധിക്കുമെന്ന്  ട്രാവല്‍ ഏജന്‍ന്റ്സ്  അസോസിയേഷന്‍  ഓഫ് ഇന്ത്യയുടെ പ്രതിനിധി രാജി റായി പറഞ്ഞു .ഗോവയിലെക്കുള്ള 98% ടിക്കറ്റുകളും വിറ്റുതീര്‍ന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധപരിപാടികളുമായി  സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ്‌ ഇന്ത്യയില്‍ സജീവമായിക്കഴിഞ്ഞു .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.