സിംഗപ്പൂര്‍ ഇന്‍റഗ്രേഷന്‍ കപ്പ് ഡിസ.8-9 ന്

0

സിംഗപ്പൂര്‍ ഇന്‍റഗ്രേഷന്‍ കപ്പ്  ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഡിസംബര്‍ 8, 9 തീയതികളില്‍ സെങ്കാങില്‍ നടക്കുന്നു. വിവിധ നാഷണാലിറ്റിയിലുള്ള കളിക്കാര്‍ ഇന്‍റഗ്രേഷന്‍ കപ്പില്‍ പങ്കെടുക്കും.

12 ടീമുകളാണ് ഇന്‍റഗ്രേഷന്‍ കപ്പില്‍ പങ്കെടുക്കുന്നത്. വ്യത്യസ്ത നാഷണാലിറ്റിയില്‍ നിന്നുള്ള കളിക്കാര്‍ പങ്കെടുക്കുന്നു എന്നത് തന്നെയാണ് ടൂര്‍ണമെന്‍റിന്‍റെ ആകര്‍ഷണീയത. ഇത് സിംഗപ്പൂരിലുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഏറ്റവും കൂടുതല്‍ വ്യത്യസ്തത ഇക്കാര്യത്തില്‍ ഉള്‍പ്പെടുത്തുന്ന ടീമിന് പ്രത്യേക ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

കലാ കായിക സാംസ്കാരിക രംഗങ്ങളില്‍ വ്യത്യസ്തതയ്ക്കും പുതുമയ്ക്കും മുഖ്യത്വം കൊടുത്തു വരുന്ന കല സിംഗപ്പൂരിന്‍റെ സ്പോര്‍ട്സ് വിഭാഗമാണ്‌ ഇത് സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കല സിംഗപ്പൂരിന്‍റെ സ്പോര്‍ട്സ് സെക്രട്ടറി  ശ്രീ.ഷാജി ഫിലിപ്പുമായി ബന്ധപ്പെടാവുന്നതാണ്.

phone: 91889617
e-mail at [email protected] (or) [email protected]