കൊച്ചി- സിംഗപ്പൂര്‍ സില്‍ക്ക് എയര്‍ വിമാനം വൈകി

0

കൊച്ചി: നെടുമ്പാശേരിയില്‍നിന്ന് തിങ്കളാഴ്ച രാത്രി 12.15ന് തിരിക്കേണ്ട കൊച്ചി- സിംഗപ്പൂര്‍ സില്‍ക്ക് എയര്‍ വിമാനം സമയത്തിന് പുറപ്പെട്ടില്ല. സിംഗപ്പൂരില്‍നിന്ന് ഒരുമണിക്കൂര്‍ വൈകിയാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്. ജോലി സമയം കഴിഞ്ഞതിനാല്‍ പൈലറ്റും മറ്റ് ജീവനക്കാരും ഇറങ്ങിപ്പോയതിനാലാണ് വിമാനത്തിന്റെ തിരിച്ചുള്ള യാത്ര മുടങ്ങിയത്. ഇന്നത്തെ ഷെഡ്യൂളിലുള്ള ജീവനക്കാര്‍ ഡ്യൂട്ടിക്ക് എത്തിയ ശേഷം ഉച്ചക്ക് ഒരുമണിക്ക് മാത്രമേ വിമാനം പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കയാണ്.