സിംഗപ്പൂരില്‍ മലയാളി യുവാവ്‌ ആത്മഹത്യ ചെയ്തു

0

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ഡിസൈന്‍ എഞ്ചിനീയര്‍ ആയ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍, തലശ്ശേരി സ്വദേശി രതീഷ്‌.കെ.വി. (30) ആണ് ആത്മഹത്യ ചെയ്തത്. എട്ടു വര്‍ഷമായി സിംഗപ്പൂരിലെ ഒരു സ്വകാര്യ കന്പനിയില്‍ ജോലി നോക്കി വരികയായിരുന്നു. രാവിലെ ഒന്‍പതു മണിയോടെ ആണ് താമസിച്ചിരുന്ന അഡ്മിറാലിറ്റിയിലെ ഫ്ലാറ്റിലെ ഹാളില്‍  രതീഷ്‌ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്. അവിവാഹിതനാണ്.

പൊതുവെ സൗമ്യശീലനായിരുന്ന ഇദ്ദേഹത്തിനു ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളതായി സുഹൃത്തുക്കള്‍ക്ക്‌ അറിവില്ല. ഫോട്ടോഗ്രാഫിയില്‍ അതീവ തല്‍പ്പരനായിരുന്നു.മരണകാരണത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.  പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം നാളെ  രാത്രിയോടെ നാട്ടില്‍ എത്തിക്കും എന്നാണു കരുതപ്പെടുന്നത്.