നടൻ വിനോദ് തോമസ് മരിച്ചത് കാറിലെ എസിയിൽ നിന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0

നടൻ വിനോദ് തോമസ് മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ച്. സ്റ്റാർട്ട് ആക്കി കിടന്ന കാറിൽ എ.സി ഓണാക്കി ഗ്ലാസ് പൂട്ടിയിരുന്നു. ഇത് ശ്വസിച്ചാണ് വിനോദ് തോമസ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം വ്യക്തമായത്. സംസ്കാരം മറ്റന്നാൾ മുട്ടമ്പലം പൊതു ശ്മശാനത്തിൽ നടക്കും.

പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് വിനോദ് തോമസിൻ്റെ മൃതദേഹം കണ്ടെത്തിയത്. കാറിൽ കയറിയ വിനോദ് കുറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിൻ്റെ അരികിൽ എത്തിയപ്പോൾ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്.