
അഡീഷനല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന മുന്‍പാകെ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനംവഴിയാണ് മൌണ്ട് എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൊഴി നല്‍കുക. കഴിഞ്ഞ ഡിസംബര്‍ 16നു കൂട്ടമാനഭംഗത്തിനിരയായ വിദ്യാര്‍ഥിനിയെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് 11 ദിവസത്തിനുശേഷം സിംഗപ്പൂരിലേക്കു കൊണ്ടുപോയെങ്കിലും 29നു മരിച്ചു. കേസില്‍ ആറുപേരെയാണു പൊലീസ് പ്രതിചേര്‍ത്തിട്ടുള്ളത്.