പ്രവാസി എക്സ്പ്രസ് സാഹിത്യ മത്സരങ്ങള്‍-2013

0

സിംഗപ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളപത്രം 'പ്രവാസി എക്സ്പ്രസ്'  സാഹിത്യ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.  മലയാള  സാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തുവാനും അവരെ ലോകത്തിനു  പരിചയപ്പെടുത്തി മലയാള സാഹിത്യശാഖയെ സമ്പുഷ്ടമാക്കാനുമുള്ള പ്രവാസി എക്സ്പ്രസിന്‍റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ്  ലോകത്തിലുള്ള എല്ലാ മലയാള സാഹിത്യകാരന്മാര്‍ക്കുമായി ഈ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിജയികളെ സിംഗപ്പൂരില്‍ വച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ച് പുരസ്കാരം നല്‍കി ആദരിക്കുന്നതാണ്.

താഴെ പറയുന്ന വിഭാഗങ്ങളില്‍ ആണ് മത്സരങ്ങള്‍.

ജൂനിയര്‍ : 16 വയസ്സുവരെ – കഥ, കവിത

സീനിയര്‍ : 16 വയസ്സിനു മുകളില്‍ – കഥ, കവിത, ലേഖനം

 

നിബന്ധനകള്‍:

1. മുന്‍പ് പ്രസിദ്ധീകരിക്കാത്ത രചനകളാണ് പരിഗണിക്കുക.

2. രചനകളുടെ വിഷയം എഴുത്തുകാരന് തെരഞ്ഞെടുക്കാവുന്നതാണ്.

3. 5 പേജില്‍ കവിയാത്ത (500 വാക്ക്) കഥയും, ലേഖനങ്ങളും,  40 വരിയില്‍ കവിയാത്ത കവിതയുമാണ് ക്ഷണിക്കുന്നത്.

4. ഒരാള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ രചനകള്‍ സമര്‍പ്പിക്കാവുന്നതാണ്.

5. രചനകള്‍  മലയാളത്തില്‍ ടൈപ്പ് ചെയ്തതോ, വൃത്തിയായ കൈയക്ഷരത്തില്‍ എഴുതി സ്കാന്‍ ചെയ്തോ അയക്കാവുന്നതാണ്.

6. സമ്മാനം നേടിയതോ അല്ലാത്തതോ ആയ രചനകളില്‍ അനോയോജ്യമായവ  പ്രസിദ്ധീകരിക്കാനുള്ള അവകാശം പ്രവാസി എക്സ്പ്രസില്‍  നിക്ഷിപ്തമായിരിക്കും.

7. ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും

രചനകള്‍ പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം ഏപ്രില്‍ 22,  2013 ന്‌ മുന്‍പായി [email protected]  എന്ന  ഇമെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം.

അപേക്ഷാ ഫോറം: PE_literary_competitions_2013.pdf