കണ്ണൂര്‍ വിമാനത്താവള നിര്‍മാണം: പ്രാഥമിക ഒരുക്കങ്ങള്‍ ആരംഭിച്ചു.

0

കണ്ണൂര്‍:  കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രവൃത്തി ആരംഭിക്കുന്നതിന്‍റെ ഔപചാരിക ഉദ്‌ഘാടനം നടത്തുന്നതിനു മുന്നോടിയായുള്ള ക്രമീകരണങ്ങളാണ്‌ നടക്കുന്നത്‌. പദ്ധതി പ്രദേശത്തെ മരങ്ങള്‍ മുറിച്ചു നീക്കാനും പ്രതലം നിരപ്പാക്കാനും തുടങ്ങി. മുംബൈ എല്‍ ആന്‍ഡ്‌ ടി (L&T)  കന്പനിയാണ്‌ വിമാനത്താവള നിര്‍മാണത്തിനുള്ള കരാര്‍ ഏറ്റെടുത്തിട്ടുള്ളത്‌.

നിര്‍മാണപ്രവര്‍ത്തികള്‍ തുടങ്ങാനുള്ള യന്ത്രസാമഗ്രികളും മറ്റും എത്തിച്ചു തുടങ്ങി. വിമാനത്താവളത്തിലെക്കുള്ള റോഡിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 696 കോടി രൂപ ചെലവില്‍ റണ്‍വേ, എയര്‍ സൈഡ്, എര്‍ത്ത് വര്‍ക്കുകള്‍ തുടങ്ങിയവയുടെ നിര്‍മാണം ആണ്‌ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. 2015 ഡിസംബറില്‍ വിമാനത്താവളം കമ്മീഷന്‍ ചെയ്യുകയാണ് ലക്‌ഷ്യം.