സിംഗപ്പൂര്‍ മലയാളികള്‍ക്ക് പ്രവാസി എക്സ്പ്രസിന്‍റെ പുതുവത്സരസമ്മാനം! ..

0

സിംഗപ്പൂരിലെയും കേരളത്തിലെയും വരും വര്‍ഷത്തിലെ അവധിദിനങ്ങളും മറ്റു പ്രധാനസംഭവങ്ങളും സംയോജിപ്പിച്ചു കൊണ്ട് ഒരു കലണ്ടര്‍! ഗ്രിഗോറിയന്‍ കലണ്ടറിനോപ്പം മലയാളവര്‍ഷവും ശകവര്‍ഷവും ഹിജറാ വര്‍ഷവും സമന്വയിക്കുന്ന ഈ കലണ്ടറിന്‍റെ ഓരോ പേജിലും സിംഗപ്പൂരിന്‍റെ വിവിധകോണുകളില്‍ നിന്നും മലയാളി ഛായാഗ്രാഹകപ്രതിഭകള്‍ പകര്‍ത്തിയ അതിമനോഹരമായ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിംഗപ്പൂരിലെയും കേരളത്തിലെയും കലണ്ടറുകള്‍ സംയോജിപ്പിച്ചു കൊണ്ട് ആദ്യമായി ഒരു കലണ്ടര്‍ നിങ്ങള്‍ക്ക് സമ്മാനിക്കുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഇനി വളരെ എളുപ്പത്തില്‍ നിങ്ങളുടെ അവധിക്കാലം പ്ലാന്‍ ചെയ്യാന്‍ പ്രവാസി എക്സ്പ്രസിന്‍റെ 2014- PDF കലണ്ടര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കൂ! ഒരിക്കല്‍ കൂടി നിങ്ങളുടെ വിലമതിക്കാനാവാത്ത പിന്തുണയ്ക്ക്ക് നന്ദി! എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!
 

Download Singapore –Malayalam Calendar here  (If any error, please try this link : http://goo.gl/8EJ5Y8)