സിംഗപ്പൂരിലെ വിവിധ മലയാളി ക്രിസ്ത്യന്‍ ദൈവാലയങ്ങളിലെ പാഷന്‍ വീക്ക്‌ പ്രോഗ്രാമുകള്‍

0

 

സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ഈ വര്‍ഷത്തെ വിശുദ്ധവാരശുശ്രൂഷകള്‍ വിവിധ മലയാളി ക്രിസ്ത്യന്‍ ദൈവാലയങ്ങളില്‍ വച്ച് നടത്തപ്പെടുന്നു .ഓശാന മുതല്‍ ഉയര്‍പ്പ്  വരെയുള്ള പ്രത്യേക ശുശ്രൂഷകള്‍ക്ക് ഇടവക വികാരിമാരും ,കേരളത്തില്‍ നിന്നുള്ള സഭകളുടെ ബിഷപ്പുമാരും നേതൃത്വം നല്‍കുന്നു .പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമ വര്‍ഷം അനുസരിച്ച്  ഈസ്റ്ററിന് മുന്‍പുള്ള ഒരാഴ്ച  അല്ലെങ്കില്‍  നോമ്പ് കാലത്തിലെ  അവസാന ആഴ്ചയാണ് വിശുദ്ധ വാരമായി ആചരിക്കുന്നത്.

സീറോ മലബാര്‍ കാത്തലിക്‌ ,ജാക്കബൈറ്റ് ചര്‍ച്ച് ,ലാറ്റിന്‍ കാത്തലിക്‌ ,ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് ,മാര്‍ത്തോമ ചര്‍ച്ച് എന്നീ സഭകളുടെ വിശുദ്ധവാരത്തിലെ പ്രോഗ്രാമുകള്‍ ഇപ്രകാരമാണ് .

(മൊബൈല്‍ ഉപയോക്താക്കള്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക)

http://goo.gl/8pvHY2

1) സീറോ മലബാര്‍ കാത്തലിക്‌,ലാറ്റിന്‍ കാത്തലിക്‌ സഭകളിലെ വിശുദ്ധവാര സമയ ക്രമീകരണം 

 

2) സെന്‍റ്.മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിലെ വിശുദ്ധവാര സമയ ക്രമീകരണം 

 

3)സെന്‍റ്.തോമസ്‌ ഓര്‍ത്തഡോക്‍സ്‌ സിറിയന്‍ കത്തീഡ്രലിലെ വിശുദ്ധവാര സമയ ക്രമീകരണം 

 

4) ,മാര്‍ തോമ സിറിയന്‍ ചര്‍ച്ചിലെ വിശുദ്ധവാര സമയ ക്രമീകരണം 

 

സമയക്രമീകരണം സംബദ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പള്ളികളിലെ വികാരിമാരുമായോ ,ഭരണസമിതിയുമായോ ബന്ധപ്പെടാവുന്നതാണ് .ആത്മീയതയുടെ വിശുദ്ധവാരത്തില്‍ എല്ലാവര്‍ക്കും പ്രവാസി എക്സ്പ്രസിന്‍റെ പ്രാര്‍ഥനാപൂര്‍വ്വമായ ആശംസകള്‍ !

 

അറിയിപ്പ് : മുകളില്‍ ഉള്‍പ്പെടാത്ത ഏതെങ്കിലും സഭാവിഭാഗത്തിലെ പരിപാടികള്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി ബന്ധപ്പെടാവുന്നതാണ് .ഇമെയില്‍ : [email protected]