മലേഷ്യയില്‍ നിന്ന് സ്വര്‍ണ്ണം വിഴുങ്ങി കടത്താന്‍ ശ്രമിച്ച 4 പേര്‍ കൊച്ചിയില്‍ പിടിയില്‍

0

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച നാലു പേരെ കസ്റ്റംസ് പിടികൂടി. ഇവരില്‍ മൂന്നു പേര്‍ തമിഴ്‌നാട് സ്വദേശികളും ഒരാള്‍ ശ്രീലങ്കക്കാരനുമാണെന്ന് അറിയുന്നു. മലേഷ്യയില്‍ നിന്നും മലിന്‍ഡോ വിമാനത്തില്‍ ഇന്നലെ രാത്രിയാണ് തമിഴ്‌നാട് സ്വദേശികള്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. മെറ്റല്‍ ഡിറ്റക്ടറുള്ള വാതിലിലൂടെ പുറത്തിറങ്ങിയപ്പോള്‍ ഇവരുടെ ശരീരത്തില്‍ സ്വര്‍ണമുണ്ടെന്ന് സൂചന നല്‍കുന്ന ലൈറ്റ് തെളിഞ്ഞു. ഇതിനിടെ ഇവരിലൊരാള്‍ ഛര്‍ദ്ദിച്ചപ്പോള്‍ ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ കൊയിന്‍ പുറത്തുചാടി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം വിഴുങ്ങിയതായി വെളിപ്പെടുത്തിയത്.തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയി സ്‌കാന്‍ ചെയ്തപ്പോഴാണ് വയറ്റില്‍ കൂടുതല്‍ സ്വര്‍ണം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.നാലു പേരും ചേര്‍ന്ന് 250 ഗ്രാം സ്വര്‍ണ്ണം വീതമാണ് കടത്താന്‍ ശ്രമിച്ചത്.