എയര്‍ ഏഷ്യ ഇന്ത്യ ജൂണ്‍ 12 മുതല്‍; നാളെ മുതല്‍ ടിക്കറ്റ്‌ വില്‍പ്പന ആരംഭിക്കും

0

ന്യൂഡല്‍ഹി: മലേഷ്യയുടെ എയര്‍ ഏഷ്യയും ഇന്ത്യയിലെ ടാറ്റാ ഗ്രൂപ്പും ചേര്‍ന്നുള്ള എയര്‍ ഏഷ്യ ഇന്ത്യ ജൂണ്‍ 12 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി ചീഫ് എക്സിക്കൂട്ടീവ് ടോണി ഫെര്‍ണാണ്ടസ് അറിയിച്ചു.ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.പ്രാദേശിക വിമാന കമ്പനികളുടെ ശക്തമായ വിയോജിപ്പിനെ മറികടന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള കോടതി അനുമതി ഈ മാസമാണ് കമ്പനി  സ്വന്തമാക്കിയത്. 

മുംബൈ ഒഴികെ ഇന്ത്യയിലെ എല്ലാ മെട്രോകളിലേക്കും എയര്‍ ഏഷ്യ ഇന്ത്യയുടെ സര്‍വീസ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഏഷ്യ, ടാറ്റ സണ്‍സ് അരുണ്‍ ഭാട്ടിയ ടെലിസ്ട്ര ട്രേഡ്‌പ്ലേസ് എന്നിവയുടെ കൂട്ടായ സംരംഭമാണ് എയര്‍ ഏഷ്യ ഇന്ത്യ.മറ്റ് എയര്‍ടിക്കറ്റുകളുടെ ശരാരിയേക്കാള്‍ 30 മുതല്‍ 35 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് എയര്‍ ഏഷ്യ ഇന്ത്യയുടെ ടിക്കറ്റുകള്‍ ലഭ്യമാകുന്നതെന്ന് കമ്പനിയുടെ ഇന്ത്യയിലെ സി.ഇ.ഒ മിറ്റു ചാണ്ടില്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.