സിംഗപ്പൂരില്‍ നിന്ന് കടത്തിയ ഒരു കിലോ സ്വര്‍ണ്ണം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പിടിച്ചു

0

തിരുവനന്തപുരം: സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയ ഒരു കിലോ സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ പിടികൂടി.തമിഴ്നാട് നാഗപട്ടണം സ്വദേശി  അബ്ദുള്‍ അഹമ്മദ് നൂറുല്‍ അമീനില്‍ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടിച്ചെടുത്തത്. ഇന്നലെ രാത്രി 11 മണിയോടെ സിംഗപ്പൂരില്‍ നിന്നും വന്ന ടൈഗര്‍  എയറിലെ  യാത്രക്കാരനായിരുന്നു ഇയാള്‍.കുറച്ചു നാളുകളായി സിംഗപ്പൂര്‍ ,മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് നാട്ടിലേക്കു കടത്തുന്ന സ്വര്‍ണ്ണത്തില്‍ വലിയ തോതില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.നിരവധി ആളുകളെ ഇതിനോടകം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താന്‍  ശ്രമിച്ച അബ്ദുള്‍ അഹമ്മദിനെ കസ്റ്റംസ് അധികാരികള്‍ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തുവരികയാണ്.