അബുദാബിയിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലെത്തിയ യാത്രികന്റെ കൂര്‍ക്ക പായ്ക്കറ്റില്‍ ഉഗ്രവിഷമുള്ള പാമ്പ്

2

അബുദാബിയിലേക്ക് പോകാനെത്തിയ യാത്രക്കാരനെ കൂര്‍ക്ക ചതിച്ചു. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് സ്വദേശി സുനിൽ കാട്ടാക്കളത്തിന്റെ (40) യാത്രയാണു മുടങ്ങിയത്. 
അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനിൽ നാട്ടിൻപുറത്തെ കൃഷിയിടത്തിൽ നിന്നു നേരിട്ടു വാങ്ങിയതാണ് കൂർക്ക. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂർക്ക സുനിലിന് കൃഷിക്കാരൻ നൽകിയത്.

സുനിൽ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റിൽ കൂടി പൊതിഞ്ഞ് ഹാൻഡ് ബാഗിൽ‌ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനകള്‍ക്കിടെ ഹാന്‍ഡ് ബാഗില്‍ നിന്ന് പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. വിഷമുള്ള വളവളപ്പന്‍ എന്ന ഇനം പാമ്പായിരുന്നു ഇത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പാമ്പിനെ തല്ലിക്കൊന്നു. 
ഇഴ‍ജന്തുക്കളെ വിദേശത്തേക്കു കൊണ്ടുപോകാൻ നിരോധനമുള്ളതിനാൽ സിഐഎസ്എഫ് അധികൃതർ സുനിലിന്റെ യാത്ര റദ്ദാക്കി ഇദ്ദേഹത്തെ 
പൊലീസിനു കൈമാറി. 

2 COMMENTS

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.