ജെനിഫര്‍ ലോപ്പസ് സിംഗപ്പൂര്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ്‌പ്രിക്സില്‍ പാടും

0

 

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ ഗ്രാന്‍ഡ്‌ പ്രിക്സിന്റെ അവസാന ദിവസമായ സെപ്റ്റംബര്‍ 21-നു അമേരിക്കന്‍ പാട്ടുകാരിയും നടിയുമായ ജെനിഫര്‍ ലോപ്പസ് പങ്കെടുക്കും.ഈ വര്‍ഷത്തെ ഫിഫ വേള്‍ഡ് കപ്പിന്റെ ഉത്ഘാടനചടങ്ങില്‍ ജെനിഫര്‍ ലോപ്പസിന്‍റെ പരിപാടി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഗ്രാന്‍ഡ്‌പ്രീയുടെ സ്പോണ്‍സറായ സിംഗപ്പൂര്‍ എയര്‍ലൈന്‍സാണ്  ജെനിഫര്‍ ലോപ്പസിനെ പരിപാടിയിലേക്ക് ക്ഷണിച്ചത് .മൂന്നു ദിവസമായി നടക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തില്‍ നിരവധി പ്രമുഖരുടെ പരിപാടികളും ആസൂത്രണം ചെയ്തുവരികയാണ്.
 
44-കാരിയായ ജെനിഫര്‍ ഇതിനോടകം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.2012-ലാണ് ജെനിഫര്‍ ലോപ്പസ് സിംഗപ്പൂരില്‍ അവസാനമായി പരിപാടി അവതരിപ്പിച്ചത്.ടിക്കറ്റുകള്‍ www.singaporegp.sg എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ് .