നോര്‍ക്ക പ്രവാസി പുനരധിവാസ അദാലത്ത് തുടങ്ങി

0
ജോലി നഷ്ടപ്പെട്ട് കേരളത്തിലേയ്ക്ക് തിരിച്ചുവരേണ്ടി വന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംഘടിപ്പിച്ച അദാലത്ത് തുടങ്ങി. മലപ്പുറത്ത് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസമായി നടക്കുന്ന അദാലത്തില്‍ 1800 ഓളം പേര്‍ പങ്കെടുക്കും.
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയവര്‍ക്കാണ് അദാലത്തില്‍ മുന്‍ഗണന നല്‍കുന്നത്. നാട്ടില്‍ ഒരു ചെറുകിട സംരംഭം തുടങ്ങാന്‍ 20 ലക്ഷം രൂപവരെ വായ്പയാണ് പുനരധിവാസ പദ്ധതിയിലൂടെ നല്‍കുന്നത്. ജില്ലയില്‍ നേരത്തെ അപേക്ഷിച്ച  അപേക്ഷകര്‍ക്കായാണ് മൂന്ന് ദിവസത്തെ അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
പുനരധിവാസത്തിനായി വായ്പ നല്‍കാന്‍ തയ്യാറായ വിവിധ ബാങ്കുകളുടെ പ്രതിനിധികളും അദാലത്തില്‍ പങ്കെടുക്കുന്നുണ്ട്. നവംബര്‍ മാസം അവസാനത്തോടെ സംസ്ഥാനത്തെ 19800 ഓളം അപേഷകര്‍ക്ക് ഇതുവഴി പുനരധിവാസം നടപ്പാക്കാന്‍ ആകുന്നതോടെ ഇത് വലിയ വിപ്ലവമാകുമെന്ന് നോര്‍ക്ക സി.ഇ.ഒ പി.സുധീപ് വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ കൂടി അദാലത്ത് സംഘടിപ്പിക്കാനാണ് നോര്‍ക്കയുടെ പദ്ധതി.