സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം ഒന്നാം വാര്‍ഷികം ആഘോഷിച്ചു

0
 
സിംഗപ്പൂരിലെ മലയാളികളുടെ സാഹിത്യകൂട്ടായ്മയായ സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം  ഒന്നാം വാര്‍ഷികാഘോഷം 22ന് നാഷണല്‍ ലൈബ്രറിയില്‍ വച്ച് നടന്നു. പ്രസിദ്ധ കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥി ആയിരുന്നു. സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം ആദ്യമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമായ, ഡി.സുധീരന്റെ ‘ഷിമസക്കി’ എന്ന കവിതാസമാഹാരത്തിന്‍റെ പ്രകാശനവും ഇതേ ചടങ്ങില്‍ വച്ചു നടന്നു.
മുന്‍ നോമിനേറ്റഡ് എം.പി. വിശ്വസദാശിവന്‍, സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എം.എം.ഡോള, വൈസ് പ്രസിഡന്റ് ജയകുമാര്‍.എന്‍, ഡോ.പ്രഹ്ലാദ് വടക്കെപ്പാട്, സുരേഷ് കുമാര്‍, മദന്‍ പുഷ്പകത്ത്, പ്രമോദ് ആര്‍.ബി, താര രവീന്ദ്രന്‍ തുടങ്ങിയവര്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഉല്ലാസ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു. 
കവിമുഖത്തു നിന്ന് തന്നെ ‘നാറാണത്തു ഭ്രാന്തന്‍’ ചൊല്ലികേള്‍ക്കാന്‍ സാധിച്ചത് സദസ്സിന് നവ്യാനുഭവമായി. മലയാളഭാഷ  നശിക്കാതിരിക്കാനുള്ള യജ്ഞങ്ങള്‍ നാട്ടിലും മറുനാട്ടിലും നടക്കേണ്ടതുണ്ടെന്നു സദസ്സിനെ ഓര്‍മ്മിപ്പിച്ച കവി, സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയും അഭിമാനവും പ്രകടിപ്പിച്ചു.