ടൈഗര്‍ എയറില്‍ മാസ്റ്റര്‍കാര്‍ഡ് ഉടമകള്‍ക്ക് 20 % ഇളവ്

0
കൊച്ചി :ക്രിസ്തുമസ് സീസണ്‍ അവസാനിച്ചതോടെ കൂടുതല്‍ ഓഫറുകളുമായി വിമാനകമ്പനികള്‍ രംഗത്തെത്തി. ടൈഗർ എയർ സിംഗപ്പൂർ യാത്രയ്ക്കായി മാസ്റ്റർ കാർഡ് വഴി പേമെന്റ് നടത്തുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. 2015 മാർച്ച് 5 നും ഒക്‌ടോബർ 24 നും ഇടയിൽ യാത്ര ചെയ്യുന്നതിനായി ജനുവരി 19 മുതൽ മാർച്ച് 15 വരെ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് കിഴിവ് ലഭിക്കുക.
 
കൊച്ചി, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് സിംഗപ്പൂരിൽ പോയി മടങ്ങാൻ ഈ സ്‌കീം പ്രകാരം 9299 രൂപ മുടക്കിയാൽ മതി. www.tigerair.com/promo/mastercard എന്ന വെബ്‌സൈറ്റിലാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
 
ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട നഗരമായ സിംഗപ്പൂരിലേക്കുള്ള യാത്ര കൂറേക്കൂടി അനായസകരമാക്കാൻ ടൈഗർ എയറുമായുണ്ടാക്കിയ ധാരണ മാസ്റ്റർ കാർഡ് ഉപയോക്താക്കളെ സഹായിക്കുമെന്ന് മാസ്റ്റർ കാർഡ് വൈസ് പ്രസിഡന്റ് നാഗേഷ് ദേവത പറഞ്ഞു.ഇന്ത്യയിൽ നിന്ന് പ്രതിവാരം 36 സർവീസുകളാണ് ടൈഗർ എയർ നടത്തുന്നത് കൂടാതെ സിംഗപ്പൂരിൽ നിന്ന് ബാലി, ബാങ്കോക്ക്, ഹോങ്കോംഗ്, ജക്കാർത്ത, കുലാലംപൂർ, മനില, പെർത്, തായ്‌പെ എന്നിവിടങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളും ലഭ്യമാണ്. സ്‌കൂട്ടുമായി സഹകരിച്ച് സിഡ്‌നി, ഗോൾഡ് കോസ്റ്റ് തുടങ്ങിയ മറ്റ് 11 കേന്ദ്രങ്ങളിലേക്കും ആഴ്ചയിൽ 50 സർവീസുകൾ ടൈഗർ എയർ നടത്തി വരുന്നു