ഒമ്പതിനായിരം രൂപക്ക് ഇന്ത്യ മുഴുവന്‍ കാണാം

0

ന്യൂഡല്‍ഹി : ഒമ്പതിനായിരം രൂപയുണ്ടെങ്കില്‍  ഇന്ത്യയെ കാണാം. യാത്രയും താമസവും ഭക്ഷണവും ഉള്‍പ്പടെയാണ് നിരക്ക്. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ഭാരതദര്‍ശന്‍ യാത്രയില്‍ പത്ത് ദിവസം കൊണ്ട് ഉത്തരേന്ത്യയിലെ ചരിത്രഭൂമികള്‍ സന്ദര്‍ശിക്കാം. താജ്മഹലും, ജന്തര്‍ മന്തറും, ഇന്ത്യഗേറ്റും, കുത്തബ് മിനാറും മറ്റും കാണാം. ഫെബ്രുവരി അഞ്ചിന് മധുരയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 15നാണ് മടങ്ങിയെത്തുക. ഗോവ, ജയ്പൂര്‍, അമൃത്‌സര്‍, ഡല്‍ഹി, ആഗ്ര, വഴിയാണ് മടക്കം. 9075 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. 

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് ട്രെയിനില്‍ കയറാം.തിരികെ വരുന്നവഴി ഇതേ സ്റ്റോപ്പില്‍ തന്നെ ഇറങ്ങാനും സാധിക്കും. ഗോവ, ജയ്‌പൂര്‍, അമൃത്‌സര്‍, ഡല്‍ഹി, ആഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ കൂടിയാണ് യാത്ര. 9075 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. എന്നാല്‍, നോണ്‍ ഏ.സി സ്ലീപ്പര്‍ കോച്ചിലാണ് യാത്ര എന്നു മാത്രം.റെയില്‍‌വെ ഇതിനായി ബുക്കിംഗ് ആരംഭിച്ചു എന്നാണ് വിവരം. എത്ര സീറ്റുകള്‍ ഉണ്ടാകുമെന്ന് കൃത്യമായ വിവരങ്ങളില്ല. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടാനായി 956 786 3242, 2382991 എന്ന രണ്ട് നമ്പരുകള്‍ ലഭ്യമാണ് .