പുതിയ മോഡ്യൂള്‍ സ്ഥാപിക്കാന്‍ ബഹിരാകാശ യാത്രികരുടെ സ്പേസ് വാക്ക്‌

0

ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും ഒരാഴ്ച കൊണ്ട്  ബഹിരാകാശ യാത്രികരായ ടെറി വെര്‍ട്സും വില്‍ മോറും തങ്ങളുടെ മൂന്നാമത്തെ ഉദ്യമത്തിലൂടെ 800 അടി കേബിള്‍, 4 ആന്റിനകള്‍, 3 ലേസര്‍ റിഫ്ലെക്റ്ററുകള്‍ അടങ്ങിയ പുതിയ മോഡ്യൂള്‍ സ്ഥാപിക്കുക എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ആദ്യ മണിക്കൂറില്‍ ആന്റിനകള്‍ കൊളുത്തിയ ശേഷമാണ്  ഇവര്‍ ഡാറ്റ, പവര്‍ കേബിളുകള്‍ സ്ഥാപിച്ചത്. ഏഴ് മണിക്കൂറിനുള്ളില്‍ തന്നെ ഉദ്ദേശിച്ച ദൗത്യം പൂര്‍ണ്ണമായി.

കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നാം തവണ ഇവര്‍ ഇറങ്ങിയത്. നാസയില്‍ നിന്നുമുള്ള ബഹിരാകാശ യാത്രികര്‍ ഇത്ര കുറഞ്ഞ സമയത്തിനകം ഉദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ ബുധനാഴ്ച, ടെറിയുടെ ഹെല്‍മറ്റിനകത്ത് ഘനീഭവിക്കപ്പെട്ട വെള്ളം ലീക്ക് ആയതും, ഞായര്‍, വില്‍ മോറിന്‍റെ സ്യൂട്ടിലെ പ്രഷര്‍ സെന്‍സര്‍ പ്രവര്‍ത്തന തകരാറായതും ഒഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. വില്‍ മോര്‍ അഞ്ചര മാസത്തെ മിഷനു ശേഷം അടുത്ത ആഴ്ച ഭൂമിയിലേക്ക്‌ തിരിക്കും.

ഉദ്ദേശിച്ച കാര്യം പൂര്‍ത്തിയായെങ്കിലും ഇനി എത്തിച്ചേരുന്ന പുതിയ ഡോക്കിംഗ് പോര്‍ട്ടുമായി ഒരു യാത്രകൂടെ ആവശ്യമായിവരും ഈ സ്പേസ് ദൗത്യം പൂര്‍ണ്ണമാകാന്‍.