സര്‍വ്വനാശം വിതയ്ക്കാന്‍ വൈറസ്സുകള്‍

0

1976-ല്‍ ആഫ്രിക്കന്‍ വനാന്തരങ്ങള്‍ക്ക്‌ സമീപത്തുള്ള ''എബോള'' എന്ന നദീതീര ഗ്രാമങ്ങളിലായിരുന്നു ആദ്യമായി എബോള വൈറസ്‌ കണ്ടെത്തിയത്‌. ഈ രോഗാണു വന്യ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും പിന്നീടത് മനുഷ്യരില്‍ തന്നെ പരസ്പരവും പകര്‍ന്നു പിടിച്ചു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. 2014 ആഗസ്റ്റില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെ വീണ്ടും കണ്ടെത്തി എന്നു പറയുന്ന ഈ വൈറസിനു പിന്നില്‍ കാലഹരണപ്പെട്ട വിനാശ ശക്തിയുടെ തിരിച്ചു വരവാണോ? അതോ  ആഗോള ഭീമന്‍മാരായ  മരുന്നു കമ്പനികളും വികസ്വര-വികസിത ഗവണ്‍മെന്റുകളും ചേര്‍ന്നു നടത്തുന്ന വ്യവസായ തന്ത്രങ്ങളാവുമോ?  അതോ ആയിരക്കണക്കിന് ജനങ്ങള്‍ മരിക്കുന്നത് പ്രതിരോധ മരുന്നുകളുടെ പരീക്ഷണ ദുരുപയോഗം വരുത്തുന്ന പാര്‍ശ്വഫലങ്ങള്‍ കാരണമോ?   അതുപോലെ തന്നെ ഈ വൈറസ്സുകള്‍ യഥാര്‍ത്ഥത്തില്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കു വീണ്ടും പടര്‍ന്നതോ?,  ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ലോകജനത.

അഭ്ര വിസ്മയങ്ങള്‍ തീര്‍ക്കുന്ന വിഷയരസത്തില്‍ പറഞ്ഞു പോകാവുന്ന ഒന്നായി ഈ വിപത്തിനെ കാണാന്‍ കഴിയില്ല. നീചവൃത്തികളും, മഹാമാരികള്‍ പടര്‍ത്തി അതിന് മറുമരുന്ന് വിറ്റ്,  ശതകോടികള്‍ കൊയ്യാന്‍ വെമ്പുന്ന രാക്ഷസ മരുന്ന് കമ്പനികളും വാഴുന്ന ലോകം പ്രതികരിക്കേണ്ടതാണ് .
 
മരണഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനങ്ങളുടെ ഭയത്തെ മുതലെടുക്കുന്ന  ഏജന്‍സികളും, മരുന്നു കമ്പനികളും… നമ്മുടെ ജീവിതത്തിന്റെയും ആരോഗ്യതിന്റെയും മേല്‍ അവരൊക്കെയും നിയന്ത്രണം നടത്തുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ മനുക്ഷ്യകുലത്തിനു ആകുന്നുള്ളൂ..  .

അതിശയകരമായ മറ്റൊരു വസ്തുത എന്തെന്നാല്‍ എബോളയ്ക്ക് എതിരായ പ്രതിരോധ മരുന്നുകള്‍ വിപണിയില്‍ വിതരണത്തിന് തയ്യാറായി കഴിഞ്ഞു എന്നതാണ്. എന്നാലും ലൈസന്‍സുള്ള ഒരു മരുന്നും ഇതു വരെ കണ്ടുപിടിച്ചിട്ടില്ല എന്നതും അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു. പരീക്ഷണാര്‍ത്ഥം ഇതു വരെ കണ്ടു പിടിച്ചവ മാത്രമാണ് ഈ വന്‍ മഹാമാരിയെ തടയിടാന്‍ പ്രതിരോധ മാര്‍ഗ്ഗമായി മറയാക്കുന്നത്.
ഭീകരതയുടെ രോഗാണുക്കള്‍ മരണ താണ്ഡവമാടുന്ന വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങളിലൂടെയും പലപ്പോഴായി നമ്മള്‍ കേട്ടു കൊണ്ടേയിരിക്കുന്നു. 1918 – കാലഘട്ടം മുതല്‍ ഇന്നുവരെ പല പേരുകളിലും ഭാവങ്ങളിലും മനുഷ്യ സമൂഹത്തെ കാര്‍ന്നു തിന്നുന്ന വിനാശകാരികളായ ഈ വൈറസ്സുകള്‍ ഏതെങ്കിലും തരത്തില്‍ പൊതു സ്വഭാവം ഉള്ളതോ മറ്റു സാമ്യതകല്‍ ഉള്ളതാണോ എന്നും വസ്തുതാപരമായി തെളിയിക്കപെട്ടിട്ടില്ല. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗാണുക്കള്‍ പകരുന്നു എന്നു പറയപ്പെടുന്നത്  യാഥാര്‍ത്ഥ്യമോ അതൊ എന്തെങ്കിലും കച്ചവട തന്ത്രങ്ങ‌‍ളോ ആകാം. സ്ഥിരീകരിക്കാന്‍ കഴിയാത്ത വിഷയങ്ങളായി ഇവ നിലനില്‍ക്കുന്നു

 എബോള,  സ്വൈന്‍ഫ്ലു (പന്നിപ്പനി) എന്നി പകര്‍ച്ചവ്യാധികള്‍ ഈ അടുത്ത നാളുകളിലായി പല മാധ്യമങ്ങളിലൂടെയും കണ്ടും കേട്ടും മനസ്സിലാക്കിയ നിരവധി വാര്‍ത്ത ശകലങ്ങള്‍: നിമിഷനേരങ്ങള്‍ കൊണ്ട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കുന്ന എന്തോ മാരകമായ ഒരു പകര്‍ച്ചവ്യാധി എന്നതൊഴിച്ചാല്‍ മറ്റൊന്നും കൂടുതലായി നമ്മള്‍ സാധാരണ ജനങ്ങള്‍ അറിയുന്നില്ല . അവയെ കുറിച്ച ഒരു ബോധവല്‍ക്കരണമോ മുന്‍കരുതല്‍ മാര്‍ഗ്ഗങ്ങളോ ആരും ആരെയും പഠിപ്പിക്കുന്നില്ല.  രോഗ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്, ബാധിക്കപ്പെട്ടവരുടെയും, മരണപ്പെടുന്നവരുടെയും കണക്കുകള്‍, ഗവണ്മെന്റിന്റെയും ലോകാരോഗ്യ സംഘടനയുടെയും വെളിപ്പെടുത്തലുകള്‍,  ഇവയെല്ലാം ഭീതിയോടെ ലോകം നോക്കിക്കാണുന്നു. ഒന്നും കൂടുതല്‍ അറിയാന്‍ കഴിയാത്ത ലോകം.  ഇതിനെല്ലാമപ്പുറം ഈ ഭീകരാവസ്ഥക്കു പിന്നില്‍ മറ്റെന്തെങ്കിലും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ ഉണ്ടോയെന്നും  ചിന്തിക്കേണ്ടിയിരിക്കുന്നു.

1976- ല്‍ സ്വൈന്‍ഫ്ലു (പന്നിപ്പനി) എന്ന പകര്‍ച്ച രോഗത്തിനെതിരെ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ അമേരിക്കന്‍ ഗവന്മേന്റ്റ്‌ നടത്തിയ പ്രതിരോധ കുത്തിവെപ്പ്  പരാജയത്തില്‍ കലാശിച്ച വാര്‍ത്ത വായിക്കാനിടയായി. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഗവണ്മെന്റും , മരുന്നു കമ്പനികളും ചേര്‍ന്നു നടത്തിയ പരസ്യപ്രചാരണങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഭീതി നിറക്കുകയും തന്മൂലം പ്രതിരോധകുത്തിവെയ്പ്പിനും ജനങ്ങള്‍ തയ്യാറാവുകയും ചെയ്തു. മനുഷ്യ ശരീരം ഒരു പരീക്ഷണ വസ്തു ആക്കിയതിന്റെ അനന്തരഫലമോ,  മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ കാരണം നിരവധി ജനങ്ങള്‍ക്ക് മറ്റു പല രോഗങ്ങളും ഒടുവില്‍ മരണവും സംഭവിച്ചു. പകര്‍ച്ചവ്യാധി മൂലം മരണപ്പെട്ടത്തിലേറെപ്പേര്‍ പ്രതിരോധ മരുന്നിനാല്‍ ജീവന്‍ വെടിഞ്ഞു എന്നതാണ് സത്യം. ഇന്ന്‍ ആഗോളപരമായി ജനങ്ങള്‍ ഭീതിയോടെ ഉറ്റുനോക്കുന്ന 'എബോള'  എന്ന വിനാശകാരിയായ വൈറസും ഒരു ''ബയോവെപ്പണ്‍സ്''  ശ്രേണിയില്‍ ഉള്‍പ്പെട്ടവയാകാം എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംശയിക്കുന്നു.

ഒരു മരുന്നിനും ഈ രോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിഞ്ഞു എന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല, എങ്കിലും ഭാഗികമായ ഒരു ചികില്‍സ അവര്‍ അവകാശപ്പെടുന്നു.

 ഇനി ഇപ്പോള്‍ ഈ നിഗമനങ്ങളും, കണക്കുകളും തെറ്റാണെങ്കില്‍ ഈ വൈറസ്സുകളെ  നമ്മള്‍ ജനങ്ങള്‍ എത്രത്തോളം ഭയപ്പെടണം എന്നും തിരിച്ചറിയണം.   സ്വന്തം ശരീരത്തിന്‍റെ ആരോഗ്യപരമായ കാര്യങ്ങളില്‍ സ്വയം നിയന്ത്രണം ഉണ്ടാവുക എന്നതാണ് പ്രധാനം. വളരെ ശക്തമായ രോഗ പ്രതിരോധശേഷി നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കിയെടുത്താല്‍ അതിനു പകരമാവില്ല ഒരു പ്രതിരോധ മരുന്നുകളും. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഏതൊരു രോഗാണുക്കളും  ശരീരത്തില്‍ പ്രവേശിക്കുന്നത് തടയാനാകും. ആരോഗ്യപരമായ ജീവിതരീതികള്‍,  ഭക്ഷണം എന്നിവയിലൂടെ രോഗപ്രതിരോധശേഷിയുള്ള ഒരു ശരീരം നേടിയെടുക്കുക എന്നതാവണം ലക്ഷ്യം. അതിലുപരി പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. നമ്മുടെ ആരോഗ്യം നിയന്ത്രിക്കുവാന്‍ നമ്മള്‍ തന്നെ മുന്‍കൈയെടുക്കുക. പ്രകൃതിദത്തമായ ചികിത്സാ സാമ്പ്രദായങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത് ഒരളവുവരെ നല്ലതായിരിക്കും.

ഇതുപോലുള്ള അപകടകാരികളായ വൈറസ്സുകളുടെ കടന്നാക്രമണം വരും കാലങ്ങളില്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയുണ്ട്. നമ്മള്‍ കരുതിയിരിക്കുക. മനുഷ്യന്‍റെ 'ഭയം' തന്നെയാണ് അവന്‍റെ മുഖ്യശത്രു. ഭയം നമ്മെ ഭരിക്കാന്‍ തുടങ്ങിയാല്‍ത്തന്നെ ശരീരത്തിന്‍റെ പ്രതിരോധശേഷി കുറയാന്‍ തുടങ്ങും. അതിനാല്‍ ഭയം ഒഴിവാക്കുക.  ആരോഗ്യവും സമാധാനവും ഉള്ള ഒരു ജനതയെ നമ്മള്‍ തന്നെ വാര്‍ത്തെടുക്കുക . അവിടെ ഒരുതരത്തിലുമുള&#3