കൊച്ചി: -നിര്‍ധനര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഓടുവാന്‍ സഹായിക്കുന്ന കനിവ് ആംബുലന്‍സ് പദ്ധതി ഉത്ഘാടനം ചെയ്തു. ഓ.ഐ.സി.സി. ന്യൂസ് ആണ് എര്‍ണാകുളത്തെ സ്റ്റഡി സെന്ററിന് കനിവ് ആംബുലന്‍സ് കൈമാറിയത്.എര്‍ണാകുളം ജില്ലാ പഞ്ചായത്തങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ തൃക്കാക്കര M. LA അപ്പ. PT. തോമസ് സ്റ്റഡി സെന്റെര് പ്രതിനിധി മനോജ് TP യ്ക്ക് കനിവ് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി. പ്രവാസികളുടെ നേതൃത്വത്തില്‍ ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകയാണ് എന്നും ഇത് സാധാരണക്കാരന് ഗുണം ചെയ്യുമെന്നും PT .അഭിപ്രായപ്പെട്ടു. കൂടാതെ ഓസ്ടേലിയായില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടില്‍ എത്തിയാല്‍ അത് സൗജന്യമായി വീട്ടില്‍ എത്തിക്കുന്ന സംവിധാനത്തെ എം.എല്‍.എ. പ്രശംസിച്ചു. ഇങ്ങനെ ഒരു നല്ല കാര്യം പ്രവാസികള്‍ ചെയ്യുമ്പോള്‍ അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ സാധിക്കണമെന്നും സ്റ്റഡി സെന്റെര് ഭാരവാഹികളെ ML.A.ഓര്‍മ്മിപ്പിച്ചു.ഓ. ഐ.സി.സി. ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് .എം. ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. D.CC ഭാരവാഹികളായ ജോണ്‍ നെടിയപാല, ശ്രീ. N .1.ബെന്നി, ഓ.ഐ.സി.സി. ദേശീയ നേതാക്കളായ ഹൈനസ് ബിനോയി, ജോജോ തൃശൂര്‍, ഓ.ഐ.സി.സി. ന്യൂസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബിനോയി പോള്‍, ഓ.ഐ.സി.സി. അയര്‍ലണ്ട് പ്രസിസണ്ട് ലിങ്ക്വിന്‍സ്റ്റാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജോമി തോമസ്, രാജേഷ് ബാബു,സൈജന്റ്, എന്‍.ജി.ഓ. അസോസിയേഷന് ജില്ലാ സെക്രട്ടറി വിന്‍സന്റ് കാച്ചാപ്പളളി, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Latest Articles
പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു
പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു . മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം നിരവധി പ്രവാസി എഴുത്തുകാരും ഓണപ്പതിപ്പിൽ അണി നിരക്കുന്നു .
Popular News
പ്രതീക്ഷയുടെ പൂക്കാലം വിതറി ഗുണ്ടൽപേട്ടിലെ പൂ പാടങ്ങൾ
ഓണം മലയാളികൾക്ക് മാത്രമല്ല ഇങ്ങു ഗുണ്ടൽ പേട്ടക്കാർക്കും ഉത്സവകാലമാണ്. പൂക്കളുടെ ഉത്സവമായ ഓണത്തിന് വേണ്ടി നിറമണിഞ്ഞു നിൽക്കുകയാണ് ഗുണ്ടൽപേട്ടിലെ ഏക്കർ കാണിക്കിനുള്ള പൂപാടങ്ങൾ. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടങ്ങളിലെങ്ങും...
യെച്ചൂരിക്ക് വിട…: യാത്രയാക്കാൻ രാജ്യം, ഇന്ന് പൊതുദർശനം
ന്യൂഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. നിലവില്‍ വസന്ത്കുഞ്ചിലെ യെച്ചൂരിയുടെ വസതിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 11 മണിയോടെ...
ജിൻസൺ ഓസ്ട്രേലിയയിൽ എത്തിയത് 2011 ൽ; 36–ാം വയസ്സിൽ യുവജനക്ഷേമ മന്ത്രി
മെൽബൺ ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിൻസൺ ആൻ്റോ ചാൾസ് (36) തിരഞ്ഞെടുക്കപ്പെട്ടു. കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം കല, സാംസ്കാരികം, സാംസ്കാരിക...
വിപണിയിൽ ഐഫോണുകളേക്കാൾ ഡിമാൻഡ് ആപ്പിൾ വാച്ചുകൾക്ക്
ന്യൂഡൽഹി: കഴിഞ്ഞ 7 വർഷത്തിനിടെ ആപ്പിൾ വാച്ചുകൾക്ക് ഐ ഫോണുകളേക്കാൾ ഡിമാൻഡ് കൂടുതലാണെന്ന് റിപ്പോർട്ടുകൾ. അടുത്തിടെ പുറത്തു വന്ന കണക്കുകളനുസരിച്ച് ഐ ഫോൺ, ഐ പാഡ് എന്നിവയുടെ വിൽപ്പനയേക്കാൾ ഇരട്ടിയായി...
പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു
പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു . മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം നിരവധി പ്രവാസി എഴുത്തുകാരും ഓണപ്പതിപ്പിൽ അണി നിരക്കുന്നു .