സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ ക്രിക്കറ്റ് കാര്‍ണിവല്‍ നാളെ

0
 
സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് കാര്‍ണിവല്‍ നാളെ (മെയ്-30) നടക്കും. രാവിലെ 7:30 മുതല്‍ വൈകുന്നേരം 6:30 വരെ സെന്‍കാന്‍ഗ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആണ് മത്സരങ്ങള്‍ നടക്കുക.
രണ്ടു പൂളുകളിലായി നാല് വീതം ടീമുകളാണ് മാറ്റുരക്കുക. വിജയികള്‍ക്ക് 500 ഡോളറും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 300 ഡോളറും ട്രോഫിയും ലഭിക്കും.
16 വയസ്സില്‍ താഴെയുള്ളവരുടെ സൗഹൃദമത്സരങ്ങളും ഇതോടൊപ്പം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 90278047 എന്ന നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.