പ്രാര്‍ത്ഥനകള്‍ വിഫലം; ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു.

0

സിയാച്ചിനിലെ ഹിമാപാതത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടുത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ദിവസങ്ങള്‍ നീണ്ട കഠിന പോരാട്ടത്തിന് ഒടുവില്‍ ആണ് ഹനുമന്തപ്പ വിട വാങ്ങുന്നത്.ഡല്‍ഹി ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ 11.45 ഓടെയായിരുന്നു അന്ത്യം. സിയാച്ചിനില്‍ നിന്ന് അത്ഭുതകരമായി  ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെങ്കിലും ഇദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു.സിയാച്ചിനില്‍ 20,500 അടി ഉയരത്തില്‍ മൈനസ് 45 ഡിഗ്രി ശൈത്യത്തില്‍ മഞ്ഞുമലയ്ക്കു കീഴില്‍ 30 അടി താഴെ ആറുദിവസം കഴിഞ്ഞാണ് ഇദ്ദേഹത്തെ രക്ഷാപ്രവര്‍ത്തര്‍ കണ്ടെത്തിയത്.

ഇത്രയും  ദിവസത്തെ കൊടും തണുപ്പ് അദ്ദേഹം അതിജീവിച്ചത് തന്നെ വൈദ്യശാസ്ത്രതിനു ഒരു അത്ഭുതമാരുന്നു.പക്ഷെ രക്ഷാപ്രവര്‍ത്തര്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുമ്പോള്‍  തന്നെ ഹനുമന്തപ്പയുടെ വൃക്കകളും കരളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. കടുത്ത ന്യുമോണിയയും ബാധിച്ചിരുന്നു. തലച്ചോറിലേക്ക് ഓക്സിജന്‍ പ്രവഹിക്കുന്ന അവസ്ഥയിലായിരുന്നില്ല.എങ്കിലും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ ആരുന്നു ഹനുമന്തപ്പയുടെ കുടുംബവും രാജ്യവും .ഒടുവില്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വിഫലം ആക്കി ഹനുമന്തപ്പ വിട വാങ്ങുകയാരുന്നു.എങ്കിലും ഈ ധീര സൈനികന്റെ പോരാട്ടവും മനോധൈര്യവും ഓരോ ഭാരതീയനും ഒരു വല്യ മാതൃകയായി നിലനില്‍ക്കും.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.