ഫെയ്സ്ബുക്കിന്‍റെ ഇന്ത്യാ വിഭാഗം മേധാവി കിര്‍ത്തിക റെഡ്ഡി സ്ഥാനമൊഴിയുന്നു.

0

സ്വപ്ന പദ്ധതിയായ ഫേസ്ബുക്ക് ഫ്രീ ബേസിക്സിനു എതിരായി ട്രായ് നിലപാട് ശക്തമാക്കിയതിനു പിന്നാലെ ഫെയ്സ്ബുക്കിന്‍റെ ഇന്ത്യാ വിഭാഗം മേധാവി കിര്‍ത്തിക റെഡ്ഡി രാജിവെയ്ക്കുന്നു. ഫെയ്സ്ബുക്കിലൂടെ തന്നെയാണ് ഇക്കാര്യം കിര്‍ത്തിക അറിയിച്ചത്. ഫെയ്സ്ബുക്കിന്‍റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയാണ് കിര്‍ത്തിക റെഡ്ഡി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി യുഎസിലേക്ക് പോകുന്നു എന്നാണ് കിര്‍ത്തിക തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ രാജിയുടെ കാരണമായി പറയുന്നത്.ആറു വര്‍ഷമായി ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. ഫെയ്സ്ബുക്കിന്‍റെ ഇന്ത്യയിലെ അടുത്ത മേധാവിയെ കണ്ടെത്തുന്നതിനു സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.