കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആദ്യവിമാനമിറങ്ങി.

0

വടക്കന്‍ കേരളം കാത്തിരുന്ന ദിനം അടുത്ത് വരുന്നു. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പരീക്ഷണ ഭാഗമായി ഇന്നലെ ആദ്യ വിമാനമിറങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ചടങ്ങിന്റെ ഉദ്ഘാടനവും, പേരിടല്‍ കര്‍മ്മവും നിര്‍വ്വഹിച്ചത്.

വ്യോമസേനയുടെ ഡോണിയര്‍ ചെറു വിമാനമാണ് ഇന്നലെ കാലത്ത് ബാംഗ്ലൂര്‍ നിന്നും മട്ടന്നൂരിലെ KIAL റണ്‍വേയില്‍ ട്രയല്‍ ലാന്‍ഡിംഗ് നടത്തിയത്. കോഴിക്കോടും, ബാംഗ്ലൂരിലും ഉള്ള എയര്‍ ട്രാഫിക് കന്റ്രോള്‍ മുഖേനെയാണ് ലാന്‍ഡിംഗ് നിയന്ത്രിച്ചത്. മന്ത്രിമാരായ കെ. ബാബു, കെ സി. ജോസഫ്, പി കെ. കുഞ്ഞാലിക്കുട്ടി,  കെ പി. മോഹനന്‍, എം കെ. മുനീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിലെ നാലാമത്തെതും, ഏറ്റവും വലുതുമായ ഈ അന്താരാഷ്ട്ര വിമാനത്താവളം ഈ വര്‍ഷം അവസാനത്തോടെ പണി പൂര്‍ത്തിയായി പ്രവര്‍ത്തനമാരംഭിക്കും. ഇതോടെ വടക്കന്‍ കേരളത്തിലെ നിരവധി പ്രവാസികള്‍ക്കും, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും, മറ്റു യാത്രാക്കാര്‍ക്കും വളരെ എളുപ്പമാകും യാത്രകള്‍. മാത്രമല്ല ഈ ഭാഗങ്ങളിലെ വിനോദ സഞ്ചാരവും, കയറ്റുമതി- ഇറക്കുമതി വ്യാപാരങ്ങളും വര്‍ദ്ധിക്കും. ഇതോടെ നാടിന്റെ വികസന സ്വപ്നങ്ങള്‍ക്കും ചിറകുമുളയ്ക്കും.

ആദ്യ വിമാനം: