കേരള ടൂറിസം ഫേസ്ബുക്കിന് 10 ലക്ഷം ലൈക്കുകള്‍ , 6 ലക്ഷവുമായി സിംഗപ്പൂര്‍ പിന്നില്‍

0
കൊച്ചി : കേരള ടൂറിസം ഫെയ്‌സ് ബുക്കിന് റിക്കാര്‍ഡ് ഫാന്‍സ് ആയ ഒരു മില്യണ്‍ രേഖപ്പെടുത്തി. ലോക ത്തിലെ പ്രധാന ടൂറിസം ഫെയ്‌സ് ബുക്ക് സൈറ്റുകള്‍ ഉള്ള സിംഗപ്പൂര്‍ ടൂറിസം ഫെയ്‌സ് ബുക്കിന് 8 ലക്ഷവും, തായ്‌ലന്‍ഡ് ടൂറിസം ഫെയ്‌സ് ബുക്കിന് 6 ലക്ഷവും, പാരസ് ടൂറിസം ഫെയ്‌സ് ബുക്കിന് 3.2 ലക്ഷവും ഫാന്‍സ്‌ ആണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത് .
 
യുനൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ കേരളം ഏറ്റവും നല്ല ഫാമിലി ടൂറിസം മേഖല, ഏറ്റവും നല്ല ആയുര്‍വേദ, മെഡിക്കല്‍ മേഖല എന്നിവയായി അംഗീകരി ച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള ടൂറിസം ഫെയ്‌സ് ബുക്കിന് ഇങ്ങന ഒരു റിക്കാര്‍ഡ്  രേഖപ്പെടുത്തിയത്.കൂടുതല്‍ വിദേശികളുടെ ശ്രദ്ധ കേരളത്തിലേക്ക് തിരിയുന്നത് വഴി സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ തോതില്‍ നേട്ടമുണ്ടാകും .
 
കേരള ടൂറിസം ഫേസ്ബുക്ക് പേജ് – https://www.facebook.com/keralatourismofficial