‘6 പേർക്ക് 10 കാലുകൾ’; വൈറലായി ചിത്രം ; കണ്ടെത്തലുകൾ ഇങ്ങനെ

0

ഒറ്റകാഴ്ചയിൽ ഒരെത്തും പിടിയും കിട്ടാത്ത നിരവധി ചിത്രങ്ങൾ നമ്മൾ പലപ്പോഴും കാണാറുണ്ട്. അത്തരത്തൽ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു സോഫയിലിരിക്കുന്ന ആറ് യുവതികളുടെ ചിത്രമാണിപ്പോൾ തരംഗമാകുന്നത്. ഇത്രയധികം ചർച്ച ചെയ്യാൻ മാത്രം പ്രേത്യേകതകൾ ഒറ്റകാഴ്ചയിൽ തന്നെ ആ ചിത്രത്തിനുണ്ട് എന്നുള്ളതാണ് വാസ്തവവും.

ആറ് പേർക്ക് കൂടിയായി 5 കാലുകൾ മാത്രമേ ചിത്രത്തിൽ കാണുന്നുള്ളൂ എന്നതാണ് ഈ ചി5 യുവതികളും സോഫയിൽ ഇരിക്കുകയാണ്. ഒരാൾ സോഫയുടെ കയ്യിലും ഇരിക്കുന്നു. സോഫയിലിരിക്കുന്നവരുടെ കാലുകളാണ് ഇവിടെ സംശയത്തിന് ഇടയാക്കുന്നത്. മൂന്നാമത് ഇരിക്കുന്ന ആളിന് കാൽ ഇല്ല എന്നേ തോന്നൂ. ഫോട്ടോ കണ്ട് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.

രണ്ടാമത്തെ പെൺകുട്ടിയുടെ കാലുകൾ ആദ്യത്തെ പെൺകുട്ടിയുടെ കാലുകൾക്ക് പിന്നിലാണ് എന്ന് ഞാൻ കരുതുന്നു എന്നാണ് ഒരാളുടെ കണ്ടെത്തൽ. ഇടതുവശത്ത് നിന്ന് രണ്ടാമത്തെ പെൺകുട്ടിയുടെ കാലുകൾ കണ്ടെത്താൻ പ്രയാസമാണ്. കാരണം അവ ഇടതുവശത്തുള്ള പെൺകുട്ടിയുടെ പിന്നിൽ മറഞ്ഞിരിക്കുന്നു. അവളുടെ പാന്റ്‌സിന് ഒരേ നിറവുമാണെന്ന് ഒരു അഭിപ്രായം.

‘ഇടതുവശത്തുള്ള രണ്ട് പെൺകുട്ടികൾ കറുത്ത ജീൻസാണ് ധരിച്ചിരിക്കുന്നത്. നിങ്ങൾ സൂക്ഷിച്ചുനോക്കിയാൽ, ഒരു പെൺകുട്ടിയുടെ കാൽ വളരെ വലുതാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. കറുത്ത ജീൻസിന്റെ ടോൺ മാറുന്നത് കാണാം’. മറ്റൊരാൾ പറയുന്നു. ത്രത്തിന്റെ പ്രത്യേകത. നടുക്കിരിക്കുന്ന യുവതിക്ക് കാലുകളേ ഇല്ലെന്നേ ചിത്രം കണ്ടാൽ തോന്നൂ.